താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 38 പേർക്ക് പരിക്ക്...

താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 38 പേർക്ക് പരിക്ക്. പുൽപള്ളിയിൽ നിന്ന് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും ചുരം കയറുകയായിരുന്ന കണ്ടെയ്നർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ആറാം വളവിനും ഏഴാം വളവിനുമിടയിലാണ് അപകടം നടന്നത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച 34 പേരിൽ 18 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ടു പേർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും രണ്ടു പേർ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.
മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ കണ്ടെയ്നർ ലോറിയിൽ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസ്സം നേരിട്ടു.
"
https://www.facebook.com/Malayalivartha






















