ഗൂഢാലോചന കേസില്‍ പി.സി. ജോര്‍ജിനെ ചോദ്യം ചെയ്യും... വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കും

ഗൂഢാലോചന കേസില്‍ പി.സി. ജോര്‍ജിനെ ചോദ്യം ചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കും. പി.സി. ജോര്‍ജിനൊപ്പം സ്വപ്ന സുരേഷും കേസില്‍ പ്രതിയാണ്.
സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനും സര്‍ക്കാരിനെ അട്ടിമറിക്കാനും ഗൂഢാലോചന നടത്തിയെന്നാണ് ഇവരുവര്‍ക്കുമെതിരായ കേസ്. മുഖ്യമന്ത്രിക്കെതിരെ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വ്യാജ ആരോപണം ഉന്നയിച്ചുവെന്നും പരാതിയുണ്ട്.
കെ.ടി. ജലീലാണ് ഇരുവര്‍ക്കുമെതിരെ കണ്‍റോള്‍മെന്റ് പോലീസില്‍ പരാതി നല്‍കിയത്. അതേസമയം കേസില്‍ വ്യാജരേഖ ചമയ്ക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകള്‍ കൂടി ചുമത്തി.
"
https://www.facebook.com/Malayalivartha


























