മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ടി. ശിവദാസമേനോന്റെ സംസ്‌കാരം സമ്പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു...മകളുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം ബി രാജേഷ് എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു

മുന്‍ മന്ത്രി ടി ശിവദാസ മേനോന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ മഞ്ചേരിയില്‍ നടന്നു. മകളുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. രാവിലെ 10.30ഓടെ പേരക്കുട്ടി നീത ചിതക്ക് തീകൊളുത്തി. മഞ്ചേരിയില്‍ മകളുടെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം ബി രാജേഷ് എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകള്‍. രാവിലെ തന്നെ എത്തിയ മുഖ്യമന്ത്രി അര മണിക്കൂറോളം അവിടെ ചെലവിട്ടു.
മുഖ്യമന്ത്രിയെ കൂടാതെ പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍, മന്ത്രിമാരായ എം വി ഗോവിന്ദന്‍, പി രാജീവ്, കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍ കുട്ടി, മറ്റ് മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവരും ശിവദാസ മേനോന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ഇന്നലെ രാവിലെ 11.30ന് കോഴിക്കോട്ടെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. 2016 മുതല്‍ മകള്‍ ലക്ഷ്മി ദേവിയുടെയും മരുമകനും മുന്‍ പ്രോസിക്യൂഷന്‍ ഡയക്ടര്‍ ജനറലുമായ അഡ്വ. സി. ശ്രീധരന്‍ നായരുടെയും മഞ്ചേരിയിലെ വസതിയിലായിരുന്നു താമസം.
അന്തിമോപചാരമര്‍പ്പിക്കാന്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ നിന്ന് നിരവധിപേരാണ് എത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സി പി ഐ എം നേതാക്കളായ എളമരം കരീം എംപി, പാലോളി മുഹമ്മദ് കുട്ടി, പി കെ ശ്രീമതി ടീച്ചര്‍, മുസ്ലീം ലീഗ് നേതാവ് പി വി അബ്ദുല്‍വഹാബ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
https://www.facebook.com/Malayalivartha


























