സൈക്കിളില്‍ വാഹനം ഇടിച്ച് ഗുരുതര പരുക്കേറ്റ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സൈക്കിളില്‍ വാഹനം ഇടിച്ച് ഗുരുതര പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി പാപ്പിനിശ്ശേരി വെസ്റ്റിലെ മുഹമ്മദ് ഫര്‍ഹീന്‍ (15) ആണ് മരിച്ചത്.
കെ.എസ്.ടി.പി റോഡില്‍ ഉച്ചയ്ക്ക് 1.45 ന് കരിക്കന്‍കുളം മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഫര്‍ഹീനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവേയാണ് അന്ത്യം.
ഫര്‍ഹീനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയിരുന്നു. വാഹനം കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha


























