ആ 'ചെറിയൊരു കാര്യം' ആകർഷിച്ചു; അങ്ങനെ എനിക്ക് പ്രണയം വന്നു; ഗോപി സുന്ദറിനോട് പ്രണയം തോന്നാനുണ്ടായ കാരണം! ആ രഹസ്യം പൊട്ടിച്ച് അമൃത

ഗോപി സുന്ദറിനോട് പ്രണയം തോന്നാനുണ്ടായ കാരണത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അമൃത . പ്രണയം തോന്നാനുണ്ടായ കാരണവും അമൃത ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. 'ഒരാളുമായി പ്രണയത്തിലാവാന്‍ അയാളില്‍ കാണുന്ന ചെറിയ ചില കാര്യങ്ങള്‍ മതി, അവരുടെ ചിരിയുടെ ശബ്ദവും, പഞ്ചിരി രൂപപ്പെടുന്ന രീതിയും പോലെ' എന്നാണ് അമൃത കുറിച്ചിരിയ്ക്കുന്നത്. സ്‌റ്റോറിയ്‌ക്കൊപ്പം ഗോപി സുന്ദറിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പ്രണയം മാത്രമല്ല, രണ്ട് പേരും കരിയറിലും വളരെ അധികം ശ്രദ്ധിയ്ക്കുന്നുമുണ്ട്. രണ്ട് പേരും സംഗീത രംഗത്ത് നിന്നുള്ളത് കൊണ്ട് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സഹകരിക്കുന്നത് ആണ് കാണുന്നത്. ഒരുമിച്ച് നടത്തിയ സ്‌റ്റേജ് ഷോയുടെ വിശേഷങ്ങള്‍ എല്ലാം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അടുത്തിടെ അമൃത സുരേഷ് തെലുങ്കില്‍ പാട്ട് റെക്കോര്‍ഡ് ചെയ്തിരുന്നു. ഗോപി സുന്ദറിലൂടെയാണ് ആ അവസരം വന്നത്.
സോഷ്യല്‍ മീഡിയയില്‍ പ്രണയം ആഘോഷിച്ചുകൊണ്ടിരിയ്ക്കുകയാണ് ഗോപി സുന്ദറും അമൃത സുരേഷും. ഒരുമിച്ചുള്ള നിമിഷങ്ങള്‍ എല്ലാം ഫോട്ടോകളാക്കി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇരുവരുടെയും ഫോട്ടോകള്‍ നിമിഷ നേരങ്ങള്‍കൊണ്ടാണ് വൈറലാവുന്നത്.
കഴിഞ്ഞ ദിവസം പ്രണയാർദ്ര ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. ‘Wind’ എന്ന അടിക്കുറിപ്പോടെയാണ് പരസ്പരം മുഖത്തു നോക്കി ചിരിക്കുന്ന മനോഹര ചിത്രം ഇരുവരും പോസ്റ്റ് ചെയ്തത്. ഗോപി സുന്ദർ ആണ് സെൽഫി പകർത്തിയിരിക്കുന്നത്. അമൃതയുടെയും ഗോപി സുന്ദറിന്റെയും ചിത്രം ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. അമൃതയുടെ അനുജത്തിയും ഗായികയുമായ അഭിരാമി സുരേഷ് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























