ഈ സംഭവം ദൗര്‍ഭാഗ്യകരമാണ്; ഇത്തരം നയങ്ങള്‍ മുസ്ലീമിന്റേതല്ല; പൊതു പാഠ്യപദ്ധതിയില്‍ അടിസ്ഥാനമായ വിദ്യാഭ്യാസമാണ് കുട്ടികള്‍ക്ക് വേണ്ടത്; തലയറുക്കുന്നതാണോ മറുപ്രവൃത്തി എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം; മതനിയമങ്ങള്‍ എഴുതിയത് മനുഷ്യനാണ്; മദ്രസകൾക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

രാജസ്ഥാനിലെ ഉദയ്പൂരില്‍ കടയുടമയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികരിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. ഈ സംഭവം ദൗര്‍ഭാഗ്യകരമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ എതിര്‍ക്കപ്പെടണം. ഇത്തരം നയങ്ങള്‍ മുസ്ലീമിന്റേത് അല്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.
മദ്രസ പഠനത്തിന് എതിരെയും ഗവര്‍ണര്‍ വിമർശനമുയർത്തി . പൊതു പാഠ്യപദ്ധതിയില്‍ അടിസ്ഥാനമായ വിദ്യാഭ്യാസമാണ് കുട്ടികള്‍ക്ക് വേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. മദ്രസകളില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കപ്പെടണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ട് വച്ചു. തലയറുക്കുന്നതാണോ മറുപ്രവൃത്തി എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്നും പരിശോധിക്കണം.
മതനിയമങ്ങള്‍ എഴുതിയത് മനുഷ്യനാണ്, ഖുര്‍ആനില്‍ ഉള്ളത് അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍വ്യക്തമാക്കി . മദ്രസ പഠനം അല്ല കുട്ടികള്‍ക്ക് നല്‍കേണ്ടത്. 14 വയസ്സ് വരെ പ്രാഥമിക വിദ്യാഭ്യാസം കിട്ടേണ്ടത് കുട്ടികളുടെ അവകാശമാണ് . 14 വയസ്സ് വരെ പ്രത്യേക പഠനം കുട്ടികള്‍ക്ക് നല്‍കേണ്ടതില്ലെന്നും ഗവര്‍ണര്‍ .
അതേസമയം ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത് . കൊല്ലപ്പെട്ട കനയ്യ ലാല്‍, ധന്‍ മണ്ഡി മാര്‍ക്കറ്റിലെ തന്റെ കടയില്‍ ഇരിക്കുമ്പോഴാണ് പ്രതികളായ ഗൗസ് മുഹമ്മദും മുഹമ്മദ് റിയാസ് അന്‍സാരിയും എത്തിയത്. ഇതിലൊരാള്‍ക്ക് തുണി തയ്ക്കാനായി അളവെടുക്കണമെന്ന് ആവശ്യപ്പെട്ടു. കനയ്യ ലാല്‍ അളവെടുക്കുന്നതിനിടെ ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മറ്റേയാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി.
ഓടി രക്ഷപ്പെട്ട പ്രതികള്‍, സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുന്നതും വിഡിയോയിലുണ്ട്. പ്രവാചക വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ അനുകൂലിച്ച് കനയ്യ ലാല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇതിന്റെ പേരില്‍ കടയിലെത്തി ആക്രമിക്കുകയായിരുന്നു.
കനയ്യ ലാലിനെ ചില സംഘങ്ങള്‍ മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് അറിയിച്ചു.പ്രതികളെ രണ്ടുപേരെയും ഇന്നലെ രാത്രിയോടെ രാജ്സമന്ദില്‍ നിന്ന് അറസ്റ്റ് ചെയ്തു. പ്രതികള്‍ പുറത്തുവിട്ട വിഡിയോ കാണുകയോ പ്രചരിപ്പിക്കയോ ചെയ്യരുതെന്ന് രാജസ്ഥാന്‍ പൊലീസ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























