പിണറായിയെ തള്ളി ശിവശങ്കർ... കൊടുത്തത് യമണ്ടൻ പണി! സ്വപ്നയ്ക്കായി ഏജൻസികളുടെ പിടിവലി... ഒരേസമയം കുടുക്കാനും രക്ഷിക്കാനും ശ്രമം

ബാഗേജ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്. മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിൽ ബാഗേജ് പിന്നീട് എത്തിച്ചുവെന്ന് മൊഴിയിൽ പറയുന്നു. അതിഥികൾക്കുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗാണ് പിന്നീട് എത്തിച്ചത്. ഇത് കോൺസുലേറ്റ് ജനറലിന്റെ സഹായത്തോടെയെന്നും മൊഴിയിലുണ്ട്.
കഴിഞ്ഞ ദിവസം ബാഗേജ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് വിപരീതമായ കാര്യങ്ങളാണ് ശിവശങ്കറിന്റെ മൊഴിയിലുള്ളത്. അതിഥികൾക്കുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗ് ആണ് മറന്നത് എന്നാണ് എം ശിവശങ്കറിൻറെ മൊഴി. ഇത് പിന്നീട് എത്തിച്ചത് കോൺസൽ ജനറലിൻറെ സഹായത്തോടെയായിരുന്നുവെന്നും കസ്റ്റംസിന് നൽകിയ മൊഴിയിൽ എം ശിവശങ്കർ പറഞ്ഞിട്ടുണ്ട്.
ദുബായ് യാത്രയിൽ ബാഗേജ് എടുക്കാൻ മറന്നെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ദുബായ് യാത്രയിൽ ബാഗേജ് മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടിയും നൽകി. ബാഗേജ് കാണാതായിട്ടില്ലാത്തതിനാൽ കറൻസി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയതായും ഈ സമയത്ത് കറൻസിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. ബാക്കിയുള്ള കാര്യങ്ങളൊന്നും എനിക്കിപ്പോൾ പറയാൻ പറ്റുന്നതല്ല.
അതിനൊപ്പം തന്നെ വളരെ സർപ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കൾ ഉണ്ടായിരുന്നതായിട്ടാണ് സൂചന. ഇങ്ങനെ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.'' എന്നാല്‍ ഈ ആരോപണം പൂര്‍ണ്ണമായും തള്ളികയാണ് മുഖ്യമന്ത്രി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷം മാദ്ധ്യമങ്ങളോടായിരുന്നു സ്വപ്ന ആരോപണം ഉന്നയിച്ചത്. ഇതേക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം, സ്വപ്നയ്ക്കായി പിടിവലി കൂടുകയാണ് ഏജൻസികൾ. നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായ സ്വപ്നാ സുരേഷിന് ഒരേ ദിവസം ഒരേസമയം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി കേരളാപോലീസും ഇ.ഡി.യും. സര്‍ക്കാരിനെതിരേയുള്ള ഗൂഢാലോചനക്കേസില്‍ വ്യാജരേഖ ചമയ്ക്കലിന്റെ വകുപ്പുകൂടി ഉള്‍പ്പെടുത്തിയതോടെ സ്വപ്നയുടെ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കരുതുന്നതിനിടെയാണ് കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള വടംവലി.
സര്‍ക്കാരിനെതിരേയുള്ള ഗൂഢാലോചനക്കേസില്‍ പ്രതിയായ സ്വപ്നയോട് ചോദ്യംചെയ്യലിനായി തിങ്കളാഴ്ച എറണാകുളം പോലീസ് ക്ലബ്ബില്‍ 11 മണിക്ക് ഹാജരാകാന്‍ പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. അതേസമയത്തുതന്നെ സ്വര്‍ണക്കടത്ത് കേസില്‍ ഹാജരാകാന്‍ ഇ.ഡി.യും നോട്ടീസ് നല്‍കി.
സ്വപ്ന കൊച്ചി ഇ.ഡി. ഓഫീസിലാണ് 12 മണിയോടെ ഹാജരായത്. അഭിഭാഷകരോട് നിയമോപദേശം തേടിയ സ്വപ്ന എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസില്‍ വരാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. ഗൂഢാലോചനക്കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തതിനെത്തുടര്‍ന്ന് മുന്‍കൂര്‍ജാമ്യത്തിനായി സ്വപ്ന വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
ഇതോടെ ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സ്വപ്നയെ ചോദ്യംചെയ്യാന്‍ വീണ്ടും നോട്ടീസ് നല്‍കേണ്ട ഗതികേടിലായി. ഇ.ഡി. ചോദ്യംചെയ്യാന്‍ വിളിപ്പിക്കാത്ത ദിവസംനോക്കിവേണം സ്വപ്നയ്ക്ക് നോട്ടീസ് നല്‍കാന്‍. ഗൂഢാലോചനക്കേസില്‍ പോലീസ് സംഘം പി.എസ്. സരിത്തിനെ തിങ്കളാഴ്ച രണ്ടുമണിക്കൂറോളം ചോദ്യംചെയ്തു.
https://www.facebook.com/Malayalivartha























