ക്രൈംബ്രാഞ്ചിനെതിരെ തിരിഞ്ഞ സ്വപ്നയെ തിരിഞ്ഞുകൊത്തി...! ദേ തുടങ്ങി അടുത്ത പണി, സ്വപ്ന സുരേഷിനെതിരായി ഇത്തവണ കളത്തിലിറക്കിയത് ഷാജ് കിരണിനെ, അടുത്ത നീക്കവുമായി രണ്ടും കൽപ്പിച്ച് ഇറങ്ങിപ്പുറപ്പെട്ട് ക്രൈംബ്രാഞ്ച്

ക്രൈംബ്രാഞ്ചിനെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസവും സ്വപ്ന സുരേഷ് രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ സ്വപ്നയ്ക്ക് നേരെ അടുത്ത നീക്കവുമായി രണ്ടും കൽപ്പിച്ച് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് ക്രൈംബ്രാഞ്ച്. സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസില്‍ ഷാജ് കിരണിനെ സാക്ഷിയാക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്.
ഷാജ് കിരണിനൊപ്പം സുഹൃത്ത് ഇബ്രായിയെയും സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. പ്രത്യേക അന്വേഷണ സംഘം നിര്‍ദ്ദേശിച്ചതനുസരിച്ച് പാലക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ ഷാജ് കിരണ്‍ രഹസ്യമൊഴി നല്‍കിയിരുന്നു. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുമ്പില്‍ ഷാജ് കിരണ്‍ കഴിഞ്ഞ ദിവസമാണ് രഹസ്യമൊഴി നല്‍കിയത്.
സര്‍ക്കാരിനെതിരായ ഗൂഢാലോചന കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ സഹിതമാണ് രഹസ്യമൊഴി നല്‍കിയതെന്ന് ഷാജ് കിരണ്‍ പിന്നീട് വ്യക്തമാക്കുകയുണ്ടായി. ഇബ്രായിയും മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദൂതനായെത്തി മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് സ്വപ്ന പരാതിപ്പെട്ടയാളാണ് ഷാജ് കിരണ്‍. തുടര്‍ന്ന് ഷാജിനെതിരെ ശബ്ദരേഖ തെളിവായി പുറത്തു കൊണ്ടുവരികയും ചെയ്തിട്ടുണ്ടായിരുന്നു. ഷാജ് കിരണിനൊപ്പം സുഹൃത്ത് ഇബ്രായിയെയും സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. അന്വേഷണ സംഘം പറയുന്നത് പ്രകാരം മൊഴി നല്‍കാത്തവരെ കേസില്‍ കുടുക്കുകയാണെന്ന് പരാതിപ്പെട്ട് സ്വപ്ന കഴിഞ്ഞ ദിവസവും രംഗത്ത് വന്നിരുന്നു.
ഗൂഢാലോചന കേസിൽ തനിക്കെതിരെ മൊഴി നൽകാത്തതിനാൽ മുൻ ഡ്രൈവറെ കള്ളക്കേസിൽ കുടുക്കുകയാണെന്ന് സ്വപ്ന സുരേഷ്.പത്തനംതിട്ട സ്വദേശിയായ തന്റെ മുന്‍ ഡ്രൈവര്‍ അനീഷിനെ അട്ടപ്പാടി ആദിവാസി ഭൂമി കയ്യേറ്റ കേസില്‍ ആറാം പ്രതിയാക്കിയത് പ്രതികാര നടപടിയാണെന്നും സ്വപ്ന ആരോപിച്ചു.
പൊലീസ് എഴുതി തയ്യാറാക്കി കൊടുത്ത മൊഴി അതേപടി മജിസ്ട്രേറ്റിന് മുന്നിൽ പറയാതിരുന്നതിനാലാണ് പ്രതികാര നടപടിയെന്നും, തന്നെ സഹായിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുകയാണ് പൊലീസ് എന്നും സ്വപ്ന കൊച്ചിയിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും പേര് പറഞ്ഞതിനുള്ള വൈരാഗ്യമാണ് ഇതെന്നും സ്വപ്ന ആരോപിച്ചു.
കൂടാതെ താന്‍ കേള്‍പ്പിച്ച ശബ്ദരേഖ എഡിറ്റാണെന്ന് വരുത്താന്‍ പൊലീസ് ശ്രമിച്ചെന്നും സ്വപ്‌ന സുരേഷ് ഗുരുതര ആരോപണം ഉയർത്തിയിരുന്നു. ക്രൈംബ്രാഞ്ച് തന്നെ മാനസികമായി പീഡിപ്പിച്ചെന്നുള്‍പ്പെടെ സ്വപ്‌ന സുരേഷ് മുന്‍പും ആരോപണം ഉന്നയിച്ചിട്ടുണ്ട്.ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യൽ എന്ന പേരിൽ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നു.
ജീവിച്ചിരിക്കുന്നിടത്തോളം കാലം താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുമെന്നും സ്വപ്‌ന തറപ്പിച്ച് പറഞ്ഞിരുന്നു. തനിക്ക് നേരെ എന്ത് തന്നെ ആരോപണങ്ങൾ വന്നാലും തന്റെ വെളിപ്പെടുത്തലുകളിൽ ഉറച്ച് നിൽക്കുന്ന സമീപനമാണ് സ്വപ്‌ന സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha

























