കുടചൂടി പോകുന്നതിനിടെ വഴിയില്‍ നിന്ന കാട്ടാനയുടെ തുമ്പിക്കൈയില്‍ച്ചെന്ന് മുട്ടി വിദ്യാർത്ഥി; ഭയപ്പെട്ട് ഓടുന്നതിനിടെ വീണ് വലതുകാല്‍ ഒടിഞ്ഞു, തൊട്ടടുത്ത തോട്ടത്തിലേക്ക് ഇഴഞ്ഞുനീങ്ങി അവിടെ അരമണിക്കൂറോളം കിടന്ന വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തിയത് അതുവഴി ഓട്ടോയിലെത്തിയവര്‍

മഴയത്ത് കുടചൂടി പോകുന്നതിനിടെ വഴിയിൽ വിദ്യാര്‍ഥി തൊട്ടടുത്ത് കണ്ടെത് കാട്ടാനയെ. വഴിയില്‍ നിന്ന കാട്ടാനയുടെ തുമ്പിക്കൈയില്‍ച്ചെന്ന് മുട്ടിയത് അപ്രതീക്ഷിതമായിട്ട്. പിന്നാലെ ആനയാണെന്ന് തിരിച്ചറിഞ്ഞ് ഭയപ്പെട്ട് ഓടുന്നതിനിടെ വീണ് വലതുകാല്‍ ഒടിഞ്ഞു. എന്നാൽ ആന ആക്രമിച്ചതേയില്ല. തൊട്ടടുത്ത തോട്ടത്തിലേക്ക് ഇഴഞ്ഞുനീങ്ങി അവിടെ അരമണിക്കൂറോളം കിടക്കുകയാണ് ചെയ്തത്. ഇതിനുപിന്നാലെ ഓട്ടോയിലെത്തിയവര്‍ ആനയെ ഓടിച്ചുവിട്ടശേഷം വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി.
കണ്ണന്‍ ദേവന്‍ കമ്പനി നടയാര്‍ സൗത്ത് ഡിവിഷനില്‍ എസ്.സുമിത്കുമാറാണ് (18) തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സുമിത്ത് ടാറ്റാ ടീ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്. വ്യാഴാഴ്ച രാത്രി 10-ന് നടയാര്‍ വെസ്റ്റ് ഡിവിഷനിലായിരുന്നു സംഭവം നടന്നത്. സുമിത്കുമാര്‍ വെസ്റ്റ് ഡിവിഷനിലെത്തിയിട്ട് 150 മീറ്റര്‍ ദൂരെയുള്ള വീട്ടിലേക്ക് നടന്നുപോകവെയായിരുന്നു സംഭവം നടന്നത്.
വഴി കാണാനാകാത്തവിധം കനത്ത മഴ പെയ്യുകയായിരുന്നു. കുടയും ചൂടിയിരുന്നതിനാല്‍ തന്നെ കാട്ടാന നിന്നത് കണ്ടില്ല. റോഡിനുകുറുകെ നിന്ന കാട്ടാനയുടെ തുമ്പിക്കൈയില്‍ തട്ടിയതിനെത്തുടര്‍ന്ന് അത് സുമിത്തിനുനേര്‍ക്ക് തിരിയുകയാണ് ചെയ്തത്.
എന്നാൽ സുമിത്തിന്റെ കാലൊടിഞ്ഞെങ്കിലും, വീണിടത്തേക്ക് ആന വരാഞ്ഞതിനാല്‍ ഇഴഞ്ഞ് തേയിലത്തോട്ടത്തിനുള്ളിലേക്ക് നീങ്ങി അനങ്ങാതെ കിടക്കുകയാണ് ചെയ്തത്. തമിഴ്‌നാട്ടിലെ ചിന്നമന്നൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് സുമിത്ത്.
https://www.facebook.com/Malayalivartha

























