ചുറ്റിലും ഗ്രിൽസ് കമ്പികൾ.... പൂട്ടു പൊളിക്കാതെ അകത്തേക്കുകടക്കാൻ കണ്ടത് ഒറ്റ വഴി മാത്രം!! അതാകട്ടെ,ഭണ്ഡാരത്തൂണുകൾക്കിടയിലുള്ള ചെറിയൊരു വിടവ്... 30 സെന്റീമീറ്റർ വീതിയും അത്രതന്നെ നീളവുമുള്ള വിടവിലൂടെ മോഷ്ടാക്കൾ രണ്ടുപേർ അകത്ത് കടക്കുന്നു !! എല്ലാം സി.സി.ടി.വി.യിൽ വ്യക്തം

വെള്ളിയാഴ്ച പുലർച്ചെ 1.15. രണ്ടുപേർ ക്ഷേത്രത്തിന് മുന്നിലെത്തി. ആദ്യം അകത്തേക്ക് ടോർച്ചടിച്ചുനോക്കി. അതിനുശേഷം ഭണ്ഡാര വിടവിലൂടെ ഒരാൾ മലർന്നുകിടന്ന് അകത്തേക്ക് കടന്നു. പിന്നാലെ രണ്ടാമത്തെയാളും എങ്ങിനെയോ ഇത്ര ചെറിയ വിടവിലൂടെ നൂഴ്‌ന്നിറങ്ങി.
രണ്ടു സി.സി.ടി.വി. ക്യാമറകൾ തല്ലിപ്പൊളിച്ചു. ഭണ്ഡാരം പൊളിക്കാനൊന്നും കഴിഞ്ഞില്ല. മുക്കാൽ മണിക്കൂർ നേരത്തെ ശ്രമം. ഒന്നും കിട്ടാതെ ഇറങ്ങിയ ഇവർ തൊട്ടടുത്ത ലഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിലെത്തി. ഇവിടത്തെ ഒരു സി.സി.ടി.വി. ക്യാമറ തകർത്തു. വിഷ്ണുമൂർത്തിയുടെ പള്ളിയറയ്ക്കു മുൻപിലുണ്ടായിരുന്ന സ്റ്റീൽ ഭണ്ഡാരം പൊട്ടിച്ച് അതിനകത്തുണ്ടായിരുന്ന പണം കവർന്നു.
മേൽശാന്തി സുരേഷ് ഭട്ട് നട തുറക്കാനെത്തിയപ്പോഴാണ് ഗുളികൻ തറയിൽ ക്യാമറയുടെ ഭാഗങ്ങൾ കണ്ടത്. തുടർന്ന് ക്ഷേത്ര ഭരണാധികാരികളെയും പോലീസിനെയും വിവരമറിയിച്ചു. ഹൊസ്ദുർഗ് പോലീസെത്തി സി.സി.ടി.വി. ക്യാമറ പരിശോധിച്ചു.
അതിനിടെ കാട്ടുകുളങ്ങര കുതിര ഭഗവതി ക്ഷേത്രത്തിലും കവർച്ച നടന്നതായി വിവരം ലഭിച്ചു. ഇവിടത്തെ ഭണ്ഡാരം പൊളിച്ച് പണം കവർന്നിട്ടുണ്ട്. ഇവിടെയും ഇതേ മോഷ്ടാക്കളാണ് കയറിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു.
• കാഞ്ഞങ്ങാട് കുന്നുമ്മൽ അയ്യപ്പക്ഷേത്രത്തിലെ ഭണ്ഡാരത്തൂണുകളുടെ വിടവിലൂടെ മോഷ്ടാക്കൾഅകത്തേക്ക് കടക്കുന്നു
https://www.facebook.com/Malayalivartha

























