കേസ് വിസ്താരം കഴിയുന്നതോടെ ബോംബ് പൊട്ടും! ലഹരി കേസ് വിചാരണ നടക്കുമ്പോള്‍ കോടതി വരാന്തയില്‍ വച്ച് ആന്റണി രാജു തന്നെ വെല്ലുവിളിച്ചെന്ന് ജയമോഹൻ, തൊണ്ടി മുതലില്‍ കൃത്രിമം കാട്ടിയ കേസിൽ മന്ത്രി ആന്റണി രാജുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍...

തൊണ്ടി മുതലില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ മന്ത്രി ആന്റണി രാജുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉള്ളതായി റിപ്പോർട്ട്. തൊണ്ടി മുതല്‍ കൊടുത്ത ദിവസം ക്ലര്‍ക്കായിരുന്ന ജോസും അന്വേഷണ ഉദ്യോഗസ്ഥനായ ജയമോഹനും നല്‍കിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലഹരി കേസ് വിചാരണ നടക്കുമ്പോള്‍ തന്നെ കോടതി വരാന്തയില്‍ വച്ച് ആന്റണി രാജു തന്നെ വെല്ലുവിളിച്ചെന്ന് ജയമോഹനാണ് മൊഴി നല്‍കിയിരിക്കുന്നത്. കേസ് വിസ്താരം കഴിയുന്നതോടെ ബോംബ് പൊട്ടുമെന്നായിരുന്നു വെല്ലുവിളി നടത്തിയത്.
ഇക്കാര്യം പ്രോസിക്യൂട്ടര്‍ രാജസേനനോട് പറഞ്ഞിരുന്നുവെന്നും ജയമോഹന്‍ മൊഴിയില്‍ ചൂണ്ടിക്കാണിക്കുന്നത്. മൊഴിപ്പകര്‍പ്പ് ഉള്‍പ്പെടെയാണ് ഒരു പ്രമുഖ മാധ്യമം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
എന്നാൽ ഇതിനിടെ കേസില്‍ പ്രതികരണവുമായി ഒന്നാം പ്രതിയും കോടതി മുന്‍ ക്ലര്‍ക്കുമായ ജോസും രംഗത്തെത്തിയിരുന്നു. ആന്റണി രാജുവിന് തൊണ്ടി മുതല്‍ കൊടുത്ത ദിവസം താന്‍ തന്നെയായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് അദ്ദേഹം സ്ഥിരീകരിക്കുകയുണ്ടായി. സര്‍വ്വീസ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ഈ കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ലഭിച്ചില്ലെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.
അതേസമയം നേരത്തെ മന്ത്രിക്കെതിരായ കേസിലെ അന്വേഷണം വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. കേസിലെ വിചാരണ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ അനന്തമായി നീളുന്നതില്‍ ഹൈക്കോടതി ഇടപെടണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം എന്നത്. വിചാരണകോടതിക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. പൊതു പ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha