സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 240 രൂപയുടെ കുറവ്

കേരളത്തിൽ തുടർച്ചയായി മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയും പവന് 240 കുറഞ്ഞ് 99,640 രൂപയുമായി. ഇന്നലെ ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായിരുന്നു. 18 കാരറ്റ് സ്വർണത്തിന് 25 രൂപ കുറഞ്ഞ് 10,240 രൂപയും 14 കാരറ്റിന് 20 കുറഞ്ഞ് 7,975 രൂപയുമായി. വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 243 രൂപയാണ് വില.
ട്രോയ് ഔൺസിന് 22 ഡോളർ കൂടി 4,349.55 ഡോളറാണ് ഇന്നത്തെ സ്പോട്ട് ഗോൾഡ് വില. 0.49 ശതമാനമാണ് വർധിച്ചത്. എന്നാൽ, ഇന്നലെ രാവിലെ കേരളത്തിൽ വില നിശ്ചയിക്കുമ്പോൾ 4,363.24 ഡോളറായിരുന്നു ട്രോയ് ഔൺസിന് വില.
പിന്നീട് വൈകുന്നേരത്തോടെയാണ് ഇടിഞ്ഞത്. ഇന്നലെ ട്രോയ് ഔൺസിന് 170.92 ഡോളർ കുറഞ്ഞിരുന്നു. 3.77 ശതമാനമാണ് ഇടിഞ്ഞത്. റെക്കോഡ് നിരക്കായ 4,549.71 ഡോളറിലെത്തിയതിന് ശേഷമാണ് അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞത്.
"
https://www.facebook.com/Malayalivartha



























