ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ വേടന്റെ സംഗീതപരിപാടി കാണാൻ പോകുമ്പോൾ തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്

കണ്ണീർക്കാഴ്ചയായി... ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ വേടന്റെ സംഗീതപരിപാടി കാണാൻ പോകുമ്പോൾ തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥി പൊയിനാച്ചിപ്പറമ്പിലെ 'ശിവ'ത്തിൽ എം.ശിവനന്ദന്(19) വിടനൽകി നാട്.
കാസർകോട് ഗവ. ജനറൽ ആസ്പത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം ചൊവാഴ്ച ഉച്ചയ്ക്ക് 12.15-നാണ് മൃതദേഹം വീട്ടിലെത്തിച്ചത്.ഏകമകന്റെ വേർപാടിൽ ഉള്ളുലഞ്ഞ അച്ഛനെയും അമ്മയെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ എല്ലാവരും വിതുമ്പി നിന്നു.
ചട്ടഞ്ചാലിലെയും പൊയിനാച്ചിയിലെയും 'റിയ ട്രാവൽസ്' ഉടമയാണ് വേണുഗോപാലൻ. മംഗളൂരു സഹ്യാദ്രി എൻജിനിയറിങ് കോളേജിലെ രണ്ടാംവർഷ ബിടെക് വിദ്യാർഥിയായ ശിവനന്ദൻ തിങ്കളാഴ്ച രാത്രി മൂന്ന് കൂട്ടുകാർക്കൊപ്പമാണ് വേടന്റെ പരിപാടി കാണാനായി ബേക്കലിലേക്ക് പുറപ്പെട്ടിരുന്നത്.
"
https://www.facebook.com/Malayalivartha



























