ഞാനും ഭാര്യയും തമ്മില്‍ വലിയ വഴക്കുകളൊന്നും ഉണ്ടാകാറില്ല; ഉണ്ടായിട്ടുമില്ല; ചെറിയ ചില സൗന്ദര്യപ്പിണക്കങ്ങളേ ഉണ്ടായിട്ടുള്ളൂ; അതും ഒരു പത്തു പതിനഞ്ചു മിനുട്ട് നേരത്തേക്ക് മാത്രമേ നീണ്ടു നില്‍ക്കാറുള്ളൂ; അതിനിടയില്‍ അത് സംഭവിച്ചിരിക്കും; വെളിപ്പെടുത്തലുമായി അനൂപ് മേനോൻ

സിനിമ നടൻ അനൂപ് മേനോനെ എല്ലാവർക്കും ഇഷ്ടമാണ്. 'കാട്ടുചെമ്പകം' എന്ന സിനിമയിലൂടെയാണ് അനൂപ് മേനോന്‍ സിനിമയിലെത്തിയത്. നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാന കഥാപാത്രമായെത്തിയ അനൂപ് മേനോന്‍ അക്കാലത്ത് മിനിസ്‌ക്രീനിലെ മിന്നുന്ന താരമായിരുന്നു.
തന്റെ പുതിയ സിനിമ പദ്മയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമെല്ലാം മനസ്സുതുറക്കുകയാണ് അനൂപ് മേനോന്‍. പദ്മയിലെ രവി എന്ന കഥാപാത്രത്തിന് നേരെ വിപരീതസ്വഭാവമാണ് തന്റേതെന്ന് അനൂപ് മേനോന്‍ പറയുന്നു. ‘ഒരു കാര്യവുമില്ലാത്ത നിസ്സാര സംഭവങ്ങളുടെ പേരിലാണ് ഞാന്‍ ദേഷ്യപ്പെടുക. ഇതിനൊക്കെ ദേഷ്യപ്പെടേണ്ടതുണ്ടോ എന്നുപോലും പലപ്പോഴും ചിന്തിക്കാറുണ്ട്. ദേഷ്യപ്പെടുമെന്ന് കരുതുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ മൗനം പാലിക്കാറേ ഉള്ളൂ.
ഞാനും ഭാര്യയും തമ്മില്‍ വലിയ വഴക്കുകളൊന്നും ഉണ്ടാകാറില്ല. ഉണ്ടായിട്ടുമില്ല. ചെറിയ ചില സൗന്ദര്യപ്പിണക്കങ്ങളേ ഉണ്ടായിട്ടുള്ളൂ. അതും ഒരു പത്തുപതിനഞ്ചു മിനുട്ട് നേരത്തേക്ക് മാത്രമേ നീണ്ടുനില്‍ക്കാറുള്ളൂ. അതിനിടയില്‍ ആരെങ്കിലുമൊരാള്‍ ഒത്തുതീര്‍പ്പാക്കിയിരിക്കും.’
പദ്മ’യിലെ രവി എന്താണെന്നുള്ളത് സിനിമയിലെ രണ്ടാം പകുതിയ്ക്ക് ശേഷമേ മനസ്സിലാക്കാന്‍ പറ്റൂ എന്നത് നേരത്തെ തന്നെ തീരുമാനിച്ചതാണ്. അതാണ് ആ സമയത്ത് ഫ്ലാഷ് ബാക്കിലേക്ക് പോയത്. ആരും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു ഫ്ലാഷ് ബാക്കിലേക്ക് പോയത്. അത് ബോധപൂര്‍വ്വമായി ചെയ്ത കാര്യമാണ്.
ചില നേരങ്ങളില്‍ നമ്മുടെ തോന്നലുകളാണ് പ്രധാനപ്പെട്ട തീരുമാനങ്ങളായി മാറുന്നത്. ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ മേഘ്‌നയെ വില്ലത്തിയാക്കാനുള്ള തീരുമാനമെടുത്തതും അങ്ങനെയായിരുന്നു. ആ തീരുമാനത്തോട് എല്ലാവരും പിന്തുണ അറിയിച്ചിരുന്നു.’പദ്മയിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുയിരിക്കുന്നത് അനൂപ് മേനോനാണ്. അതേക്കുറിച്ച് അനൂപ് മേനോന്‍ പറയുന്നതിങ്ങനെ:’ ഞാന്‍ സംഗീതം പഠിച്ചിട്ടില്ല.
ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകള്‍ കേട്ട് അതെല്ലാം വലിയ നൊസ്റ്റാള്‍ജിയയായി കൊണ്ടുനടക്കുന്നയാളാണ് ഞാന്‍. എങ്ങനെയോ പാട്ടെഴുത്തെന്ന കാര്യം സംഭവിച്ചു. എഴുത്ത് വലിയ മഹത്തരമാണെന്നൊന്നും ഞാന്‍ പറയുന്നില്ല. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ശേഷമായിരുന്നു എവിടെയൊക്കെ ഗാനങ്ങള്‍ വരണമെന്ന് തീരുമാനിച്ചത്.’
https://www.facebook.com/Malayalivartha