ഗവ. ഉദ്യോഗസ്ഥയെ ബൈക്കിൽ പിന്തുടർന്ന് കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ പൊക്കി പോലീസ്

ഗവ. ഉദ്യോഗസ്ഥയെ ബൈക്കിൽ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് കോളജ് ഓഫ് എൻജിനീയറങ് ട്രിവാൻഡ്രത്തിൽ ക്ലാസ്സ് കഴിഞ്ഞ് ഒറ്റയ്ക്ക് സ്കൂട്ടറിൽ മാടങ്ങവേയായിരുന്നു ആക്രമണം. വിവിധ സ്ഥലങ്ങളിൽ തടഞ്ഞ് നിർത്തി ആക്രമിക്കാൻ ശ്രമിച്ച വാമനപുരം പൂവത്തൂര്‍ ഗ്രീഷ്മ ഭവനില്‍ റിജേഷിനെയാണ് (23) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 9.30ന് വെഞ്ഞാറമൂടിന് സമീപത്താണ് സംഭവം നടന്നത്. വെളിച്ചമില്ലാത്ത സ്ഥലത്ത് നിൽക്കുകയായിരുന്ന റിജേഷ് സ്കൂട്ടർ തടഞ്ഞ് നിർത്തി ആദ്യം ആക്രമിക്കാൻ ശ്രമിച്ചത് കീഴായിക്കോണം ഭാഗം കഴിഞ്ഞതോടെയായിരുന്നു. കുതറി മാറിയ യുവതി തിരുവനന്തപുരം കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു.
വീണ്ടും യാത്ര തുടരവേ വാമനപുരം പാലത്തിന് സമീപവും ഇയാൾ ഉദ്യോഗസ്ഥയെ ആക്രമിക്കാൻ ശ്രമിച്ചു. കല്ലറ പാലോട് റോഡിൽ ആറാന്താനത്തിനു സമീപം റോഡിലും വെളിച്ചമില്ലാത്ത ഭാഗത്ത് ഇയാൾ വീണ്ടും ആക്രമിക്കാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥ ബഹളം വച്ചതോടെ അതുവഴി വന്ന ബൈക്ക് യാത്രികർ വാഹനം നിർത്തിയത് ശ്രദ്ധയിൽപ്പെട്ട റിജേഷ് ബൈക്കുമായി കടക്കുകയുമായിരുന്നു. വിവരമറിഞ്ഞ് യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും എത്തുന്നത് വരെ വഴിയില്‍ വെഞ്ഞാറമൂട് പാങ്ങോട് പോലീസ് സ്റ്റേഷനുകളുടെ നൈറ്റ് പെട്രോളിംഗ് സംഘം സംരക്ഷണം ഒരുക്കിയിരുന്നു.
സംഭവത്തിന് ശേഷം 11 മണിയോടെ ബന്ധുക്കളുമായി തിരികെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ ചെന്ന് അക്രമി സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നമ്പർ ഉൾപ്പെടെ പരാതി നൽകുകയും തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസ് നടത്തിയ അന്വേഷണത്തില്‍ 12 മണിക്കൂറിനുള്ളില്‍ വാമനപുരം സ്വദേശിയായ പ്രതി റിജേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
https://www.facebook.com/Malayalivartha