നായയുടെ വിസർജ്യം കോരാൻ വിസമ്മതിച്ച പോലീസുകാരന് എസ്പിയുടെ സസ്‌പെൻഷൻ: തിരിച്ചെടുത്ത് ഐജി

എസ്പിയുടെ വളർത്തുനായയുടെ വിസർജ്യം കോരാൻ വിസ്സമ്മതിച്ച പോലീസുകാരന് സസ്‌പെൻഷൻ. മണിക്കൂറുകൾക്കുളിൽ തന്നെ എസ്പി, സസ്പെൻഡ് ചെയ്ത പൊലീസുകാരനെ ഐജി തിരിച്ചെടുത്തു. ആളില്ലാത്ത സമയം വീട്ടിൽ അതിക്രമിച്ചു കയറിയെന്ന പേരിലായിരുന്നു സസ്പെൻഷൻ. എന്നാല്‍, വീട്ടിലെ വളർത്ത് നായയെ കുളിപ്പിക്കാത്തതായിരുന്നു യഥാർത്ഥ കാരണമെന്ന് ആരോപണം ഉയർന്നതോടെ എസ് പി നവനീത് ശർമയുടെ നടപടിയെ തിരുത്തി ഐ.ജി അനൂപ് കുരുവിള ജോൺ അന്നേ ദിവസം തന്നെ സർവീസിൽ പോലീസുകാരനെ തിരിച്ചെടുക്കുകയായിരുന്നു.
പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന എസ്‌പി ഞായറാഴ്ച തന്റെ ഗണ്മാനായ ആകാശിനെ ക്വാർട്ടേഴ്സിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. വളർത്തു നായ്ക്കളെ കുളിപ്പിക്കാനും മലമൂത്ര വിസർജ്യം മാറ്റാനും ആവശ്യപ്പെട്ടത് ഗൺമാൻ നിഷേധിച്ചതോടെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. എസ്പിയുടെ ഇതര സംസ്ഥാനക്കാരനായ ഗൺമാൻ ആകാശ് നായയുടെ വിസര്‍ജ്യം കോരുന്നത് തന്റെ ജോലി അല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. ഇതിന് ശേഷം ആകാശ് ഗൺമാന്‍മാരുടെ റെസ്റ്റ് റൂമിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ എസ്പി ടെലികമ്മ്യൂണിക്കേഷൻ ആസ്ഥാനത്തെ എസ്ഐയോട് ആകാശിനെതിരെ സ്പെഷ്യൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
വീട്ടിൽ അതിക്രമിച്ച് കയറി ഉപകരണങ്ങൾ നശിപ്പിച്ചു എന്ന് എഴുതണമെന്ന് നിർദ്ദേശം ലഭിച്ചതായി പോലീസുകാർ പറയുന്നു. എസ്‌ഐയെ നിർബന്ധിച്ച് എഴുതി വാങ്ങിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ.
ഈ വിഷയം അസോസിയേഷൻ നേതാക്കൾ ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ സസ്പെൻഷൻ പിൻവലിച്ച് സർവീസിലേയ്ക്ക് എടുക്കാനും, തിരുവനന്തപുരം സിറ്റിയിലെ യുണിറ്റിലേയ്ക്ക് ആകാശിനെ മാറ്റാൻ ഡിജിപി എഐജിയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
https://www.facebook.com/Malayalivartha