കൊല്ലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു

കൊല്ലം കരുനാഗപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു. ജൂണ്‍ 24നായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ശിശുപരിപാലന കേന്ദ്രത്തിലായിരുന്നു കുഞ്ഞ്.അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
അതേസമയം മലപ്പുറം പൊന്നാനിയില്‍ ഒന്നര വയസ്സുകാരനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ വളഞ്ഞിട്ട് ആക്രമിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നായ്ക്കളുടെ ആക്രമണം. തൃക്കാവിലാണ് മൂന്ന് തുരുവുനായ്ക്കൾ ചേർന്ന് ഒന്നര വയസ്സുകാരനെ വളഞ്ഞിട്ട് ആക്രമിച്ചത്.
വീട്ടുമുറ്റത്തു വെച്ചായിരുന്നു കുഞ്ഞിന് നേര്‍ക്ക് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. കുട്ടിയുടെ ദേഹത്ത് 26 ഓളം മുറിവുകളുണ്ടായിരുന്നു. ചികിത്സയ്ക്കുശേഷം കുട്ടി ആശുപത്രിയില്‍ നിന്നും സുഖംപ്രാപിച്ച് വീട്ടിലെത്തി.
https://www.facebook.com/Malayalivartha