കേരളാ പോലീസിന്റെ നിര്‍ണായക രേഖകള്‍ തീവ്രവാദികളുടെ കയ്യില്‍ കേന്ദ്രം ഇറങ്ങണം..

സംസ്ഥാന പൊലീസിന്റെയും ആഭ്യന്തര മന്ത്രിയുടെയും ചില നടപടികള്‍ കണ്ടാല്‍ ഈ കേരളം വല്ല അഫ്ഗാനിസ്ഥാനിലുമാണോ എന്ന് തോന്നിപ്പോകും. ഭീകര വാദത്തിനെതിരെ ശക്തമായ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളുമാണ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം നിരന്തരമായി നല്‍കുന്നത്. എന്നാല്‍ അക്കാര്യങ്ങളില്‍ ഫലപ്രദമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ടോ എന്നു ചോദിച്ചാല്‍. സംശയകരമാണ് കാര്യങ്ങള്‍. അക്കാര്യത്തില്‍ പിണറായി സര്‍ക്കാരിനെതിരെ വലിയ ആക്ഷേപങ്ങളാണ് ഉയരുന്നത്.
സാധാരണ ഗതിയില്‍ തീവ്ര വാദികളുമായി ബന്ധമുള്ള ആളുകളെ സംസ്ഥാനങ്ങള്‍ എന്താണ് ചെയ്യുക അവര്‍ ആരു തന്നെ ആയാല്‍ ഏത് ഉന്നത പദവിയിലിരിക്കുന്ന ആളായാലും അവരെ അറസ്റ്റ് ചെയ്ത് രാജ്യ ദ്രോഹ കുറ്റത്തിന് ജയിലിലടയ്ക്കും അല്ലേ. പക്ഷേ കേരളത്തില്‍ അങ്ങനെയല്ല. ഈ സംഭവം അതിനൊരുദാഹരണം മാത്രം. മൂന്നാര്‍ പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍നിന്നും തീവ്രവാദസംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന ആരോപണം ഉയര്‍ന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായി അതില്‍ ഉള്‍പ്പെട്ടു എന്ന് സംശയിക്കുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. അതായത് തീവ്ര വാദികളെ സപ്പോര്‍ട്ട് ചെയ്യുന്ന കേരളാ പോലീസിനെ ഡിസ്മിസ് ചെയ്ത് അവരെ ജയിലടച്ച് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതിന് പകരം സ്ഥലം മാറ്റുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നതാണ് ആക്ഷേപം. മൂന്നാര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായിരുന്ന പി.വി. അലിയാര്‍, പി.എസ്. റിയാസ് എന്നിവരെ എറണാകുളം ജില്ലയിലേക്കും അബ്ദുള്‍ സമദിനെ കോട്ടയം ജില്ലയിലേക്കുമാണ് ജില്ലാ പോലീസ് മേധാവി മാറ്റിയിരിക്കുന്നത്. പൊലീസിന്റെ ഈ നടപടിയ്‌ക്കെതിരെ അമര്‍ശം പുകയുകയാണ്. പിണറായി ആഭ്യന്തര വകുപ്പിന്റെ മന്ത്രിയാണോ അതോ നോക്കുകുത്തിയാണോ എന്നാണ് ഉയരുന്ന ചോദ്യം.
പി.വി. അലിയാര്‍ നിലവില്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനിലാണ്. മേയ് 15നാണ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍നിന്നും രഹസ്യവിവരങ്ങള്‍ പോലീസുകാര്‍ തീവ്രവാദസംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണം പുറത്തുവന്നത്. സംഭവം അന്വേഷിക്കാന്‍ മൂന്നാര്‍ ഡിവൈ.എസ്.പി. കെ.ആര്‍. മനോജിനെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തി. മൂന്നു പോലീസുകാരുടെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിന് കൈമാറിയിരുന്നു.
വിവിധ രഹസ്യാന്വേഷണവിഭാഗങ്ങളും അന്വേഷണം തുടങ്ങിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈ.എസ്.പി. കെ.ആര്‍. മനോജ് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. പ്രാഥമിക നടപടിയെന്ന നിലയിലാണ് ഇപ്പോഴത്തെ സ്ഥലംമാറ്റം.
കേരളത്തില്‍ തീവ്രവാദത്തെ കുറിച്ച് കേന്ദ്രം കണ്ടെത്തിയ മറ്റൊരു കണ്ടെത്തലാണ്. അടുത്തിടെ തുടങ്ങിയ തട്ടുകടകള്‍ മുഖേന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നുള്ളത്. ഇന്റലിജന്‍സ് ബ്യൂറോയുടേതായിരുന്നു ഈ കണ്ടെത്തല്‍. ഒരുപാട് തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് അവരുടെ അന്നന്നത്തെ അന്നത്തിന് വേണ്ടിയാണെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. എന്നാല്‍ അവരുടെ വയറ്റത്തടിക്കുന്ന നടപടിയാണ് ഇപ്പോള്‍ കേരളത്തിലെ തീവ്രവാദികള്‍ കൈക്കൊള്ളുന്നത്. സര്‍ക്കാര്‍ ഈ മേഘലയില്‍ അന്വേഷണം മുന്നോട്ട് കൊണ്ടു പോകില്ലെന്ന ധൈര്യമാണ് തീവ്ര വാദികള്‍ക്ക് ഉള്ളത. എന്നാല്‍ ഇക്കാര്യങ്ങള്‍ കൃത്യമായി കേരളാ പോലീസിന് നിരീക്ഷിക്കാനാകും. അത് നമ്മുടെ പൊലീസ് ചെയ്യുന്നുണ്ടൊ എന്ന് ചോദിച്ചാല്‍ ഇത്തരം തട്ടുകടകള്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത് കേരളത്തിലെ തീരദേശ റോഡുകള്‍ കേന്ദ്രീകരിച്ചാണെന്നും ഐബി കണ്ടെത്തിയതായി മാതൃഭൂമി ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇത്തരം തട്ടുകടകള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കായി പണവും ആയുധങ്ങളും സൂക്ഷിക്കാനും കടത്താനും സഹായിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മംഗളൂരുവില്‍ നിന്ന് കോവളം ഭാഗത്തേക്കും തിരിച്ചും രാത്രിയില്‍ തീരദേശത്തു കൂടി ആഡംബര വണ്ടികള്‍ പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വാഹനങ്ങള്‍ വഴിയോര തട്ടുകടകളില്‍ നിര്‍ത്തുന്നതായും കണ്ടെത്തി. വിവിധ ജില്ലകളിലേക്ക് ആയുധങ്ങളും പണവും കടത്തുന്ന വാഹനങ്ങളാണ് ഇതെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ നിഗമനം.
തീരദേശങ്ങളില്‍ അപ്രസക്ത മേഖലകളില്‍ ഈയിടെയായി കുറെ തട്ടുകടകള്‍ തുറന്നതായും ഇത് പണം, ആയുധം കടത്തുകാരെ സഹായിക്കാനുള്ള സംവിധാനമാണെന്നും സംശയിക്കുന്നു. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്മേലാണ് കേന്ദ്ര ഐബി അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണത്തിലാണ് തീരദേശത്തെ ചില തട്ടുകടകളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഇതുവഴി കടത്തുന്നത് കള്ളനോട്ടാണെന്ന സൂചനയും ഐബിക്ക് ലഭിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha