ജലീലിന് ഇനി ജയില്‍ സ്വര്‍ണ്ണക്കടത്തില്‍ പുതിയ സ്രാവുകള്‍; കടകംപള്ളിയും, മുസലിയാരും കുരുക്കില്‍

എന്നാലും കെടി ജലീലിന്റെ ഒരു അവസ്ഥയേ.. പുള്ളിക്കാരന്‍ ഭയങ്കര ഹാപ്പിയിലായിരുന്നു. സ്വപ്‌ന സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്ന് പറഞ്ഞു അഭിടവിറ്റില്‍ എഴുതിയിരിക്കുന്നത് അങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് എന്തായാലും. മോനേ അത് നിനക്ക് ഇംഗ്ലീഷ് അറിയാത്തതുകൊണ്ടാണ് എവിടെന്നാണ് ഈ ഡോക്ടറേറ്റൊക്കെ എടുത്തത്. ജലീലേ നീയുമുണ്ട് എന്ന തരത്തിലാണ് സ്വപ്‌ന ഇപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ എത്തി നല്‍കിയ വിശദീകരണം.
ഒപ്പം മറ്റു രണ്ടു കിടിലങ്ങളുടെ പേരും സ്വപ്‌ന പറഞ്ഞിട്ടുണ്ട്. ഒന്ന് നമ്മുടെ കടകം പള്ളി, പിന്നെ കാന്തപുരം മുസലിയാര്‍. ഇവരൊക്കെ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയവരാണ്. അതായത് നേരിട്ട് കൗസല്‍ ജനറലുമായി ചര്‍ച്ച നടത്തി. സ്വാധീനിക്കാന്‍ കഴിയുന്നവര്‍. ഇതിനെക്കുറിച്ചുള്ള വിശദമായൊരു വിവരണം തന്നെയാണ് സ്വപ്‌ന ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
ഇതോടെ പ്രതിപക്ഷത്തിനും വെളിവു വന്നു കാരണം ഇന്നലെ നിയമ സഭയില്‍ പ്രതിപക്ഷ നേതാവ് വിഡിയ സതീശന്‍ സ്വപ്നയെ വിശ്വാസമില്ലെന്നാണ് പറഞ്ഞത് എന്നാല്‍ ഇന്നിതാ. സ്വപ്നസുരേഷിന്റെ വിശ്വാസ്യത വര്‍ദ്ധിച്ചുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വ്യക്തമാക്കിയിരിക്കുന്നു. ഇതോടെ പ്രതിപക്ഷവും വര്‍ക്കാരിനെതിരെ പോരിനിറങ്ങിയിരിക്കുകയാണ്. സ്വപ്നയുടേത് വെറും ആരോപണങ്ങള്‍ അല്ലെന്നും മാധ്യമത്തിനെതിരെ നല്‍കിയ കത്ത് പുറത്തുവന്നത് ഇതിന് തെളിവാണെന്നും സതീശന്‍ പറഞ്ഞു. സ്വപ്നയുമായി വ്യക്തിബന്ധം ഉണ്ടെന്ന് ജലീല്‍ സമ്മതിച്ചത് ഗുരുതരമായ സാഹചര്യമാണെന്നും സതീശന്‍ വ്യക്തമാക്കി.
കെ.ടി ജലീല്‍ മന്ത്രിയായിരിക്കെ യു.എ.ഇ കോണ്‍സുലേറ്റുമായി ചേര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ഗുരുതരമായ ആരോപണവുമായി സ്വപ്‌ന സുരേഷ് ഇന്നലെയാണ് രംഗത്തെത്തിയത്. പാര്‍ട്ടിയില്‍ സ്വാധീനമുണ്ടാക്കാനും നയതന്ത്രചാനലില്‍ അനധികൃത ബിസിനസുകള്‍ നടത്താനും ജലീല്‍ കോണ്‍സുലേറ്റിനെ ദുരുപയോഗിച്ചെന്നും സ്വപ്ന ആരോപിച്ചു.
സ്വപ്നയുടെ ആരോപണങ്ങള്‍
യു.എ.ഇ ഭരണാധികാരിയുടെ പ്രിയം നേടാന്‍ സഹായിക്കണമെന്നും നയതന്ത്ര ചാനലില്‍ പലതും ചെയ്യാമെന്നും പറഞ്ഞു. ഇക്കാര്യം താന്‍ കോണ്‍സുല്‍ ജനറലിനോടു പറഞ്ഞു. നയതന്ത്ര ചാനലിലെ തന്റെ അനധികൃത ബിസിനസുകള്‍ക്കു മുഖ്യമന്ത്രിയുടെയും ഭരണത്തിലുള്ള പാര്‍ട്ടിയുടെയും പിന്തുണ ഉറപ്പാക്കാമെന്ന് ജലീല്‍ സമ്മതിച്ചിട്ടുണ്ടെന്ന് കോണ്‍സുല്‍ ജനറല്‍ മറുപടി നല്‍കി. ജലീലുമായി ചേര്‍ന്ന് കേരളത്തിനകത്തും പുറത്തും ബിസിനസുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും ഇതിനായി യു.എ.ഇ ഭരണാധികാരിയുടെ ഗുഡ്ബുക്കില്‍ ജലീല്‍ വരണമെന്നും അദ്ദേഹം വിശദീകരിച്ചു. അതോടെ യു.എ.ഇ ഭരണാധികാരി ഷേഖ് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന് കത്തെഴുതാന്‍ താന്‍ സഹായിച്ചു.
ജലീല്‍ കോണ്‍സുലേറ്റിലേക്ക് അയച്ച ഇ മെയില്‍ കത്ത് സാങ്കേതിക കാരണത്താല്‍ തുറന്നില്ല. കത്തിന്റെ കാര്യം ചോദിച്ച് ജലീല്‍ തുടരെ വിളിക്കുന്നതു ശല്യമായപ്പോള്‍ ഇടപെടാന്‍ കോണ്‍സുല്‍ ജനറല്‍ നിര്‍ദ്ദേശിച്ചു. കത്തിന്റെ പകര്‍പ്പ് വാട്ട്‌സാപ്പില്‍ അയയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. കത്തിലെ ഭാഷയും ഉളളടക്കവും ഭരണാധികാരിയെ അഭിസംബോധന ചെയ്യാന്‍ ഉചിതമല്ലെന്ന് വിലയിരുത്തി ചില പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ചു.
ജലീല്‍ രാഷ്ട്രീയ നേട്ടത്തിനായി ഭരണാധികാരിയെ വിഡ്ഢിയാക്കാന്‍ നോക്കുകയായിരുന്നു. മന്ത്രിയായിരിക്കെ ജലീല്‍ യു.എ.ഇയുടെ താല്പര്യം സംരക്ഷിക്കാനെന്ന പേരില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ യു.എ.ഇ ഭരണാധികാരിക്ക് കത്തെഴുതിയതു സത്യപ്രതിജ്ഞാലംഘനവും രാജ്യവിരുദ്ധവുമാണ്.
https://www.facebook.com/Malayalivartha