കോവളത്ത് വിദേശ വനിതാ കൊല്ലപ്പെട്ട കേസ് വിചാരണയ്ക്കിടെ തെളിവായി നൽകിയ ഫോട്ടോ കാണാതായി: കോടതി മുറിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

കോവളത്ത് വിദേശ വനിതാ കൊല്ലപ്പെട്ട കേസ് വിചാരണയ്ക്കിടെ തെളിവായി നൽകിയ 21 ഫോട്ടോകളിൽ ഒരെണ്ണം കാണാതായി. മൃതദേഹത്തിന്റെയും മൃതദേഹം കിടന്ന സ്ഥലത്തിന്റെയും ഫോട്ടോകളിൽ ഒന്നായിരുന്നു കാണാതായത്.
തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾക്കിടയിൽ അഭിഭാഷകർ അടക്കമുള്ളവർ പുറത്ത് പോകരുതെന്ന് കോടതി നിർദ്ദേശിച്ചു. തുടർന്ന് മറ്റൊരു കേസിന്റെ ഫയലിൽ നിന്ന് പ്രസ്‌തുത ഫോട്ടോ കണ്ടെത്തുകയായിരുന്നു. കെകെ ബാലകൃഷ്ണനായിരുന്നു ജഡ്ജി. അതേസമയം, കേസിലെ ഏഴാം സാക്ഷി ഉമ്മർ ഖാൻ കൂറുമാറി. വിദേശ വനിതയുടെ ജാക്കറ്റ് രണ്ടാം പ്രതി കോവളത്തെ തന്റെ കടയിൽ കൊണ്ടുവന്നിരുന്നതായി പൊലീസിനു നൽകിയിരുന്ന മൊഴിയാണ് ഉമ്മർ ഖാൻ മാറ്റി പറഞ്ഞത്.
https://www.facebook.com/Malayalivartha