ജലീലിനെ സിപിഎം ചവിട്ടി പുറത്താക്കി കേന്ദ്രത്തോട് നടപടിക്ക് നിര്‍ദേശിച്ച് കോടിയേരി

മാധ്യമം പത്രത്തിനെതിരേ മന്ത്രിയായിരുന്ന കെ.ടി ജലീല്‍ കത്തയച്ചത് പാര്‍ട്ടി അറിഞ്ഞല്ലന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പത്രം നിരോധിക്കുക പാര്‍ട്ടി നിലപാടല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാധ്യമം പത്രം മുന്‍പ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടായിരുന്നു സി.പി.എമ്മിനുണ്ടായിരുന്നത്. എല്ലാ എം.എല്‍.എമാരും മന്ത്രിമാരും കത്തെഴുതുന്നത് പാര്‍ട്ടിയോട് ആലോചിച്ചല്ല. ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബിതിരേയുള്ള നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനാണ് ശ്രമം. ഇതിന് ഇ.ഡിയെ ഉപയോഗിക്കുകയാണ്. ഇ.ഡിയെ ഉപയോഗിച്ചാണ് പല സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണം അട്ടിമറിച്ചത്. അത് കേരളത്തിലും പയറ്റാനാണ് ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഐസക്കിന് ഒന്നും സംഭവിക്കില്ലെന്നും കോടിയേരി പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിലും ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. നിയമപരമായി എങ്ങനെ ഇടപെടുമെന്നതിനെ കുറിച്ച് വിദഗ്ധരുമായി ആലോചിക്കും. സ്വാതന്ത്രദിന പരിപാടിയുമായി ബന്ധപ്പെട്ട് ഓരോ ലോക്കലിലും കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
ഇ.ഡി.ക്കെതിരേ ഇപ്പോഴെങ്കിലും കോണ്‍ഗ്രസ് നിലപാടെടുത്തതിനെ സ്വാഗതം ചെയ്യുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും അവരുടെ സര്‍ക്കാരുകള്‍ക്കെതിരേയുമാണ് ആദ്യം ഇ.ഡി നടപടി തുടങ്ങിയത്. അന്നൊന്നും മിണ്ടാതിരുന്നു. ഇപ്പോള്‍ സോണിയാഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും ചോദ്യം ചെയ്യാന്‍ ഇ.ഡി വിളിപ്പിച്ചതോടെയാണ് അവര്‍ ഞെട്ടിയുണര്‍ന്നതെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha