അപകടം അമ്മയുടെ കൺമുന്നിൽ, കണ്ണൂരിൽ റെയിൽവേ ഗേറ്റ് മറികടക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

കണ്ണൂരിൽ റെയിൽവേ ഗേറ്റ് മറികടക്കുന്നതിനിടയിൽ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. അമ്മയ്‌ക്കൊപ്പം കാറിലെത്തിയ വിദ്യാർത്ഥിനി അടച്ചിട്ട റെയിൽവേ ഗേറ്റ് മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. അലവിൽ നിച്ചുവയൽ സ്വദേശി നന്ദിത പി കിഷോറാണ് (16) മരിച്ചത്.
കക്കാട് ഭാരതിയ വിദ്യാഭവൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് നന്ദിത. ഇന്ന് രാവിലെ ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിലാണ് അപകടം നടന്നത്. അമ്മ കാറിൽ ഇരിക്കെയാണ് അപ്രതീക്ഷിതമായി സംഭവം നടന്നത്. കുട്ടിയെ വാഹനത്തിൽ സ്‌കൂളിൽ കൊണ്ടു വിടാനായി മാതാവ് എത്തുകയായിരുന്നു.
റെയില്‍വേ ട്രാക്കിന് അപ്പുറത്ത് കുട്ടിയെ ആക്കി മാതാവ് മടങ്ങാനിരിക്കെ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ കുട്ടി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ കുട്ടിയെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.
https://www.facebook.com/Malayalivartha