യുക്രെയ്ന്‍-റഷ്യന്‍ യുദ്ധത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലിത്വാനിയ; അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 63 പ്രകാരം നടപടികളില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ

യുക്രെയ്ന്‍-റഷ്യന്‍ യുദ്ധത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലിത്വാനിയ രംഗത്ത്. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചതായി റിപ്പോർട്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 63 പ്രകാരം നടപടികളില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ലിത്വാനിയ ഐസിജെക്ക് മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ICJ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 63 ന്റെ ലംഘനം നടന്നതായാണ് ലിത്വാനിയയുടെ പരാതി എന്നത്. അത് എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ ബാധിക്കുന്നതാണ്. ഇതില്‍ ഓരോ സംസ്ഥാനത്തിനും ഇടപെടാന്‍ അവകാശമുണ്ടെന്നും ലിത്വാനിയ അവകാശപ്പെടുകയുണ്ടായി. യുക്രെയ്ന്‍-റഷ്യ കേസില്‍ ICJ മുമ്പാകെ തന്നെ ചോദ്യം ചെയ്യപ്പെടുന്നത് വംശഹത്യയുടെ ആരോപണമാണ് . റഷ്യ- യുക്രൈന്‍ കലാപത്തിലൂടെ ഒരു വിഭാഗം വംശഹത്യ ചെയ്യപ്പെടുന്നതായാണ് ആരോപിക്കപ്പെടുന്നത്.
അതേസമയം യുക്രെയ്നിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഐസിജെ അടുത്തിടെ റഷ്യയോട് ഉത്തരവിട്ടിരുന്നു. ഉക്രെയ്‌നില്‍ റഷ്യയുടെ ബലപ്രയോഗത്തില്‍ 'അഗാധമായ ഉത്കണ്ഠ' ഉണ്ടെന്നും അന്താരാഷ്ട്ര കോടതി പ്രസ്താവിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha