'അതെല്ലാം' സിനിമയിൽ മാത്രമേ ഉള്ളൂ; യഥാർത്ഥ ജീവിതത്തിൽ തന്നോട് അത് കാണിക്കാറില്ല; ദാമ്പത്യ ജീവിതത്തിൽ ഭർത്താവിനെ കുറിച്ച് ജ്യോതികയുടെ പ്രധാന പരാതി അതാണ്; ഒളിച്ച് വയ്ക്കാതെ തുറന്ന് പറഞ്ഞ് സൂര്യ

നടൻ സൂര്യ സംസ്ഥാന പുരസ്‌കാര നിറവിൽ നിൽക്കുകയാണ്. മാത്രമല്ല ഇന്നദ്ദേഹത്തിന്റെ പിറന്നാൾ കൂടിയാണ് ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭാര്യ ജ്യോതികയുടെ ഒരു പരാതി വളരെയധികം ശ്രദ്ധേയമാകുകയാണ്. റീലിലും റിയലിലും തന്റെ നായികയായ ജ്യോതികയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം സൂര്യയുടെ വാക്കുകളില്‍ പ്രണയം നിറയും.
2019 ല്‍ തന്റെ സിനിമയായ സൂരരൈ പൊട്രിന്റെ പ്രൊമോഷന് വേണ്ടി സൂമിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് സൂര്യ മനസ് തുറക്കുന്നുണ്ട്. സ്‌ക്രീനില്‍ താന്‍ ഒരുപാട് റൊമാന്റിക് രംഗങ്ങള്‍ ചെയ്യാറുണ്ടെങ്കിലും ജീവിതത്തില്‍ താന്‍ അത്ര റൊമാന്റിക് അല്ലെന്നാണ് സൂര്യ പറയുന്നത്.
”എങ്ങനെ പറയണമെന്ന് അറിയില്ല. സത്യത്തില്‍ ഞാന്‍ ഒരു റൊമാന്റിക് വ്യക്തിയല്ല. ജ്യോതിക എപ്പോഴും പറയാറുണ്ട് എന്റെ റൊമാന്‍സ് സ്‌ക്രീനില്‍ മാത്രമേ കണ്ടിട്ടുള്ളൂ അവളോട് അങ്ങനെയൊന്നും റൊമാന്റിക് ആകാറില്ലെന്ന്” എന്നാണ് സൂര്യ പറയുന്നത് . പൂവെല്ലാം കേട്ടുപ്പാര്‍, ജൂണ്‍ 6, കാക്ക കാക്ക, ഉയിരിലെ കലന്തതു, മായാവി, പേരഴകന്‍ തുടങ്ങി ജ്യോതികയും സൂര്യയും ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ ഒരുപാടാണ്. ഇരുവരും നിര്‍മ്മാണത്തിലൂടെ ബിസിനസ് പങ്കാളികളുമായി മാറുകയും ചെയ്തിട്ടുണ്ട്.
കൊവിഡും ലോക്ക്ഡൗണും നല്‍കിയ സമയം തങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നുവെന്ന് ഈയ്യടുത്ത് ജ്യോതിക പറഞ്ഞിരുന്നു. ”ഞാനും സൂര്യയും വ്യക്തിപരമായും ഒരുമിച്ചും ഞങ്ങളെ വീണ്ടും കണ്ടെത്തുകയും അതിലൂടെ ഞങ്ങളുടെ ജീവിതത്തിന്റെ നിലവാരമുയര്‍ത്തുകയും ചെയ്തു. നാട്ടിലെ വീട്ടിലേക്ക് പോയി. ഒരുപാട് നല്ല ഓര്‍മ്മകള്‍ നേടി. പാന്‍ഡമിക് കാലത്തെ എന്റെ ഏറ്റവും നല്ല ഓര്‍മ്മകള്‍ അതൊക്കെയാണ്” എന്നായിരുന്നു ജ്യോതിക പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha