ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഉപഭോക്താക്കൾ ഇനി ഓൺലൈനായി അടയ്ക്കണം

കെ എസ് ഇ ബി ബില്ലുകൾ ഇനി ഓൺലൈനായി അടയ്ക്കാം. ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന് ഉപഭോക്താക്കൾക്ക് കെ എസ് ഇ ബി മുന്നറിയിപ്പ് നൽകി. ആയിരത്തിന് മുകളിലുള്ള ബിലുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെ എസ് ഇ ബി അറിയിച്ചു.
നിലവില്‍ രണ്ടായിരം രൂപയ്ക്ക് താഴെയുള്ള ബിലുകള്‍ കൗണ്ടറില്‍ അടയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഇതില്‍ പരിഷ്‌കാരം വരുത്തിയാണ് ചീഫ് എന്‍ജിനീയര്‍ ഡിസ്ട്രിബ്യൂഷന്‍ എല്ലാ സെക്ഷനുകളിലും പുതിയ നിർദ്ദേശം നല്കിരിക്കുന്നത്. അടുത്ത ബിലിങ് മുതല്‍ ഇത് നടപ്പിലാക്കാനാണ് തീരുമാനം. ഡിജിറ്റല്‍ പേമെന്റ് പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
രണ്ടായിരം രൂപയില്‍ നിന്ന് ആയിരം ആയി പരിധി കുറയ്ക്കുമ്പോൾ കൂടുതല്‍ ആളുകള്‍ ഈ പരിധിയില്‍ ഉള്‍പ്പെടുകയും ചെയ്യും. 500 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കിൽ ഒരു ഉപഭോക്താവ് നേരിട്ട് കൗണ്ടറില്‍ ബില്‍ അടയ്ക്കാന്‍ എത്തിയാലും നിരുത്സാഹപ്പെടുത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha