Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

എകെജി സെന്ററില്‍ തലയില്‍ മുണ്ടിട്ട് പിണറായി പി.കെ ശ്രീമതി ഞെട്ടി തെറിച്ചത് വെറുതെ ആയി നാണംകെട്ട് പിണറായി സര്‍ക്കാര്‍

30 JULY 2022 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

അങ്ങനെ പിടികിട്ടാ പുള്ളിയായ സുകുമാരക്കുറിപ്പിനെ പോലെ എകെജി സെന്ററില്‍ പടക്കം പൊട്ടിച്ച പ്രതിയും കാണാമറയത്താകുകയാണ്. പക്ഷേ ഇവിടെ ഒരു വെത്യാസം ഉണ്ട്. സുകുമാരക്കുറിപ്പ് സ്വന്തം മിടുക്കുകൊണ്ടാണ് അദൃശ്യനായതെങ്കില്‍. എകെജി സെന്റര്‍ ആക്രമിച്ച പ്രതി സര്‍ക്കാരിന്റെ മിടുക്കു കൊണ്ടാണ് അദൃശ്യനായി മാറിയത്. പ്രതിയെ കിട്ടാന്‍ സിസിടിവി ദൃശ്യങ്ങളുമായി കേരളാ പോലീസ് ഡല്‍ഹിവരെ പോയി. ഒരു ഗുണവും ഉണ്ടാകില്ലെന്ന് അറിഞ്ഞു കൊണ്ടുള്ള കേരളാ പോലീസിന്റെ ഈ അര്‍പ്പണ മനോഭാവം കേരളത്തിലെ ജനങ്ങള്‍ കാണാതെ പോകരുത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത് പ്രതിയെ പിടികൂടാനാണോ അതോ അന്വേഷണം സ്തംഭിപ്പിക്കാനാണോ എന്ന സംശയവും ഇപ്പോള്‍ എയറിലുണ്ട്.

ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ രൂപീകരിച്ച് ഇത്ര ദിവസമായിട്ടും ഒരു തുമ്പും കിട്ടാത്തത് തന്നെയാണ് ഈ സംശയത്തിന് കാരണം. സംഭവം നടന്ന് ഇന്നേക്ക് ഒരുമാസം പൂര്‍ത്തിയായി. ഇനിയൊരു തെളിവും പരിശോധിക്കാന്‍ ബാക്കിയില്ലെന്ന നിലപാട് പോലീസ് മുന്നോട്ട് വെക്കുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു കേസ് കൂടി തെളിയാക്കേസിന്റെ ചരിത്രത്താളുകളിലേക്ക് എഴുതിച്ചേര്‍ക്കപ്പെടുകയാണ്.

കഴിഞ്ഞ ജൂണ്‍ 30 ന് രാത്രി 11.30ന് സിപിഎം സംസ്ഥാന കമ്മിറ്റിയോഫീസായ എ.കെ.ജി സെന്ററിനെതിരേ ആക്രമണം നടന്നതിന് പിന്നാലെ ഉയര്‍ന്ന ചോദ്യം. ആരാണ് ഇതിന് പിന്നിലെന്നായിരുന്നു. കോണ്‍ഗ്രസോ അതോ ബിജെപിയോ? കോണ്‍ഗ്രസാണ് ബോംബെറിഞ്ഞതെന്ന് സിപിഎം നേതാക്കളെല്ലാം ആവര്‍ത്തിച്ചു. ആദ്യ പ്രസ്താവന വന്നത് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ പി.കെ ശ്രീമതിയില്‍ നിന്ന്. ഇടിവെട്ടുന്നതിനുമപ്പുറം, കെട്ടിടം തകരുന്ന പോലുള്ള ശബ്ദം. പുസ്തകം വായിക്കുന്നതിനിടെ ശബ്ദത്തിന്റെ മുഴക്കം കൊണ്ട് ഞാനൊന്ന് ഇളകിപ്പോയി. പിന്നെ കണ്ടത് കേരളമൊട്ടാകെ സി.പി.എമ്മിന്റെ പ്രതിഷേധമാണ്.

ബോംബേറ് നടന്നൂവന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തതിന് കണക്കില്ല. നഗരവും ഗ്രാമങ്ങളുമെല്ലാം പ്രതിഷേധക്കടലായി. കോണ്‍ഗ്രസ്സുകാരാണ് ചെയ്തതെന്ന ആരോപണമുയര്‍ത്താന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇത് പ്രതിഷേധത്തിന് എണ്ണയൊഴിക്കുകയും ചെയ്തു.

സിസിടിവിയും വാഹന പരിശോധനയും എന്നുവേണ്ട ഫെയ്‌സ്ബുക്കില്‍ സി.പി.എമ്മിനെ വിമര്‍ശിച്ചവന്‍ വരെ പോലീസിന്റെ ചോദ്യം ചെയ്യലുകള്‍ക്ക് ഇരയായപ്പോള്‍ പ്രതികള്‍ വലയിലാവുമെന്ന പ്രതീതിയായിരുന്നു പൊതുസമൂഹത്തിനുണ്ടായിരുന്നത്. എതിരാളികളുടെ ഓഫീസ് ആക്രമിക്കപ്പെട്ടതിന് ആരോപണ വിധേയര്‍ തന്നെ സഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നതും അതിന്‍മേലുള്ള ചര്‍ച്ച അനുവദിച്ചതുമായ വിചിത്രമായ സംഭവങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിച്ചു.

കേരളം തുടര്‍ച്ചയായി രണ്ട് തവണ ഭരിച്ച രാഷ്ട്രീയ ചരിത്രമെഴുതിച്ചേര്‍ത്ത സി.പി.എമ്മിന് വിദഗ്ധന്‍മാരായ പോലീസ് സന്നാഹങ്ങളും ശാസ്ത്രീയ വിദഗ്ധരും കയ്യിലുള്ള ആഭ്യന്തരവകുപ്പിന് ഇത് ചെറിയ നാണക്കേടൊന്നുമല്ല ബാക്കി വെക്കുന്നത്. പിടിക്കും പിടിക്കുമെന്ന് പറഞ്ഞ് മടത്തുപ്പോള്‍ പിടിച്ചോ വെന്ന് ചോദിച്ച് പ്രതിപക്ഷം വരെ ദിവസങ്ങളോര്‍മപ്പെടുത്തി സോഷ്യല്‍മീഡിയ കാര്‍ഡുകളിട്ട് സര്‍ക്കാരിനെ ട്രോളാന്‍ തുടങ്ങി.

കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രമേ ഇത്തരം ആക്രമത്തിന് കഴിയൂവെന്ന് ഉറച്ച നിലപാടെടുത്ത ഇ.പി ജയരാജനും ഈ കേസിനെ ന്യായീകരിച്ചത് സുകുമാരക്കുറുപ്പിനെ പിടിച്ചോവെന്ന് ചോദിച്ചാണ്. ആരെയെങ്കിലും പിടിക്കാനാവുമോയെന്ന് ചോദിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഷയത്തില്‍ നിന്ന് തലയൂരി. വലിയ ആവേശം മുഖ്യമന്ത്രിയും കാണിച്ചില്ല. യുവജനസംഘടനകള്‍ പ്രതികള പിടിച്ചില്ലെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയില്ല. ഇതു മാത്രം പോരേ ഇതൊരു സിപിഎം ബന്ധമുള്ള കേസാണെന്നും. സര്‍ക്കാരിന് ഇതില്‍ വ്യക്തമായ പങ്കാണുള്ളതെന്നും മനസ്സിലാക്കാന്‍. നിലവിലെ വിവാദങ്ങളില്‍ നിന്ന് വഴിതിരിച്ചു വിടാനുള്ള സിപിഎം നാടകം. 24 മണിക്കൂറും പോലീസ് കാവലുള്ള സ്ഥലമാണ് എ.കെ.ജി. സെന്റര്‍. മാത്രമല്ല നാല് പോലീസ് സ്റ്റേഷനുകളുടെ വലയത്തിനുള്ളിലുള്ള സ്ഥലം. ഇവിടെ സ്‌ഫോടനം നടത്തി ഒരു അക്രമിക്ക് എങ്ങനെ രക്ഷപ്പെടാനാവുമെന്ന ചോദ്യമാണ് ആദ്യം ഘട്ടം മുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. പക്ഷെ ഉത്തരമില്ല.

കിട്ടിയ സി.സി.ടി.വി ദൃശ്യവും കൊണ്ട് കേരള പോലീസ് ഡല്‍ഹി വരെ പോയി. സിഡാക്കിലും ഫോറന്‍സിക്ക് ലാബിലും കയറിയിറങ്ങി. ഇരുചക്ര വാഹനത്തിന്റെ പുറകെ പോയി. പക്ഷെ നിരാശമാത്രമായിരുന്നു ഫലം. ഇനിയൊരു തെളിവും ബാക്കിയില്ലെന്ന് പറഞ്ഞ് പോലീസ് അന്വേഷണത്തിന് അടിയറവ് പറയുമ്പോള്‍ രാഷ്ട്രീയ കേസ് ഡയറിയുടെ ഉത്തരം കിട്ടാത്ത താളുകളില്‍ പുതിയ അധ്യായമെഴുതിച്ചേര്‍ക്കുകയാണ് എ.കെ.ജി സെന്ററിലെ പടക്കമേറ് കേസും.

കട്ടവനെപ്പോയിട്ട് കണ്ടവനെയെങ്കിലും പ്രതിയാക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ആ നീക്കവും അവസീനിച്ചത് ഒരു സിപിം ചെയ്‌നില്‍ തന്നെയാണ്. സിപിഎം അല്ല ഇത് ചെയ്തത് എന്നി വിശ്വസിക്കുന്നവര്‍ക്കു മുന്നിലും. ആണ് എന്ന് വിശ്വസിക്കുന്നവര്‍ക്കു മുന്നിലും ഈ പാര്‍ട്ടി സ്വയം നാണം കെടുകയാണ്. പാര്‍ട്ടിയാണ് ചെയ്തതെങ്കില്‍ ഇതിലും വലിയ നെറികേടില്ല. പിന്നെ പ്രതിയ കണ്ടെത്താന്‍ പാര്‍ട്ടി സംസ്ഥാനം ഭരിച്ചിട്ടും കഴിയുന്നില്ല എന്നത് മറ്റൊരു നാണക്കേട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (6 minutes ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (9 minutes ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (19 minutes ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (40 minutes ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (51 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (1 hour ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിയേറ് സംഘത്തിലെ മൂന്നാമനും പിടിയില്‍  (1 hour ago)

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (1 hour ago)

ധര്‍മ്മടം സത്രത്തിനടുത്തെ വീട്ടില്‍ വന്‍ കവര്‍ച്ച  (2 hours ago)

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...  (2 hours ago)

ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്തു; ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്  (2 hours ago)

നടിയുടെ വീട്ടിൽ കയറി വെടിവെപ്പ്  (2 hours ago)

സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസിസിറ്റേഷന്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് തുടക്കം ; ലോക ഹൃദയ ദിനത്തിൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

Malayali Vartha Recommends