ഭാര്യ ജോലി ചെയ്യുന്ന മെഡിക്കൽ ഷോപ്പിലേക്ക് കുതിച്ചെത്തി ഭർത്താവ്; ഭാര്യയുടെ ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കത്തിച്ചു; കേരളത്തെ നടുക്കി വീണ്ടും മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കൽ! ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്

കേരളത്തെ നടുക്കി വീണ്ടും മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കൽ. കാസർഗോഡ് ചെറുവത്തൂരിലാണ് സംഭവം നടന്നിരിക്കുന്നത്. മെഡിക്കൽ ഷോപ്പ് ജീവനക്കാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നു ഭർത്താവ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
പ്രദീപൻ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഭാര്യ ജോലി ചെയ്യുന്ന മെഡിക്കൽ ഷോപ്പിൽ ഇയാൾ നേരിട്ടെത്തി. ശേഷം പ്രദീപൻ യുവതിയുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സ്ത്രീ ഇപ്പോൾ ആശുപത്രിയിൽ അഡ്മിറ്റായിരിക്കുകയാണ്.
https://www.facebook.com/Malayalivartha