ഭർതൃ വീടിനുള്ളിൽ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ യുവതി:- പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

ഭർതൃ ഗൃഹത്തിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒന്നര മാസം മുമ്പ് വിവാഹിതയായ ഉള്ളിയേരി കന്നൂര് എടച്ചേരി പുനത്തില്‍ പ്രജീഷിന്റെ ഭാര്യ അല്‍ക്ക(18)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് വീടിനുള്ളിൽ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കൊക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്റെ മകളാണ് അല്‍ക്ക. വീട്ടുകാർ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ അത്തോളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ എലത്തൂരിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എലത്തൂരില്‍ ഭര്‍തൃവീട്ടില്‍ നാല് മാസം ഗര്‍ഭിണിയായ പതിനെട്ടുകാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് എലത്തൂര്‍ ചെട്ടിക്കുളം വെളുത്തനാം വീട്ടില്‍ അനന്തുവിനെയാണ് ഭാഗ്യ വിവാഹം കഴിച്ചത്. പ്ലസ് ടുവിന് പഠിക്കുന്നതിനിടെയാണ് അനന്തുവുമായി ഭാഗ്യ അടുപ്പത്തിലായത്. ഇതിനിടെ ഭാഗ്യയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ അനന്തുവിനെതിരെ എലത്തൂര്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.
ഈ കേസില്‍ അനന്തു റിമാന്‍ഡിലായി. പിന്നീട് പെൺകുട്ടി പ്രായപൂർത്തിയായതിന് പിന്നാലെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് അനന്തു ജാമ്യത്തിലിറങ്ങിയപ്പോൾ വിവാഹിതരാവുകയായിരുന്നു. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ ഭാഗ്യ നിരന്തരം പീഡനം നേരിട്ടെന്നാണ് ഇപ്പോള്‍ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് ഭാഗ്യയെ പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha