Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

പിണറായിയുടെ ആപ്പീസ് പൂട്ടിക്കാന്‍ കാന്തപുരം..വാളെടുത്ത് മുസ്ലിംങ്ങള്‍ സെക്രട്ടറിയേറ്റ് വിറച്ചു

31 JULY 2022 02:05 PM IST
മലയാളി വാര്‍ത്ത

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണി കൊടുക്കാനായിരുന്നു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്തകള്‍ക്കുള്ള മറുപണി. മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ അട്ടിമറിക്കാനുള്ള പദ്ധതിയും ഒരുക്കി. ഇതിന്റെ ഭാഗമായി പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിഷേധത്തിലേക്ക് ദേശാഭിമാനിക്കാരെ അനൗദ്യോഗികമായി വിലക്കുകയും ചെയ്തു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ ആളെ വിളിച്ചവര്‍ പോലും മാര്‍ച്ച് ദിനത്തില്‍ എത്തിയില്ല. വലിക്ക് പാലിക്കാതെ പോയ സംഘടനാ നേതാവിനോട് ഡ്യൂട്ടി സമയത്തെ പ്രതിഷേധത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവും ചോദിച്ചതായാണ് റിപ്പോര്‍ട്ട്. അങ്ങനെ പത്രപ്രവര്‍ത്തക പ്രതിഷേധത്തോടെ ലാഘവത്തോടെ കാണാമെന്നും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കരുതി. പക്ഷേ അതിന് അപ്പുറത്തേക്കായിരുന്നു കാര്യങ്ങള്‍ പോയത്.

മാധ്യമ പ്രവര്‍ത്തകര്‍ക്കിട്ട് ഒരു പണി കൊടുക്കുക. ഇവിടെ നിങ്ങളൊന്നും വിചാരിച്ചാല്‍ ഒരു ചുക്കും നടക്കാന്‍ പോകുന്നില്ലെന്ന് വരുത്തി തീര്‍ക്കാനായിരുന്നു. കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ അധികാരമുള്ള കലക്ടര്‍ പദവി പിണറായി വീണ്ടും നല്‍കിയത്. എന്നാല്‍ ആ കളി ഇപ്പോള്‍ കൈവിട്ടു പോയിരിക്കുകയാണ്. മുസ്ലിംങ്ങളെല്ലാം പിണറായിക്കെതിരെ തിരിഞ്ഞിരിക്കുന്നു. നേരത്തേ തന്നെ വലിയ പ്രതിഷേധങ്ങളുണ്ടായിരുന്നു. അപകടം നടന്ന് ശ്രീറാം വെങ്കിട്ടരാമന്‍ സര്‍ക്കാര്‍ സര്‍വ്വീസിലെത്തിയപ്പോഴും സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന മുസ്ലിംങ്ങള്‍ ഈ വിഷയത്തില്‍ നിലപാട് അറിയിച്ചിരുന്നില്ല അവര്‍ മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കളി കാര്യമായി എന്നറിഞ്ഞതോടുകൂടി
അവരും തിരിഞ്ഞു. ഈ നിയമനം കൊണ്ട് പിന്തുണയ്ക്കുന്നവരുടെ വെറുപ്പുകൂടി വാങ്ങിക്കൂട്ടുകയാണ് പിണറായി.

എന്നും കൂടെയുണ്ടാകും എന്നു കരുതിയ കാന്തപുരവും പിണറായിയെ കുത്തി രംഗത്തെത്തി. ബഷീര്‍ വധക്കേസില്‍ തങ്ങളുടെ പ്രതിഷേധം അവഗണിച്ച് സര്‍ക്കാര്‍ എടുത്ത തീരുമാനം അഭിമാന പ്രശ്‌നമായിട്ടാണ് കാന്തപുരം വിഭാഗം എടുത്തിരിക്കുന്നത്. വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ ഒറ്റക്കെട്ടായി സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ പോലും പരോക്ഷമായി സര്‍ക്കാരിനെ പിന്തുണക്കുന്ന നയമാണ് കാന്തപുരം വിഭാഗം സ്വീകരിച്ചിരുന്നത്. പിണറായിയും കാന്തപുരവും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നത് പരസ്യമായ രഹസ്യമാണ്. ഇടത് സര്‍ക്കാര്‍ എന്നതിലുപരി കാന്തപുരം, പിണറായിയുമായുള്ള വ്യക്തിബന്ധത്തിനാണ് പ്രധാന്യം നല്‍കുന്നത്. എന്നാല്‍ പിണറായിയുടെ എല്ലാ തോന്നിവാസവും അംഗീകരിക്കാനാകില്ലെന്ന നിലപാടിലേയ്ക്ക് കാന്തപുരം എത്തി. മാത്രമല്ല സ്വപ്‌നയുടെ വെളിപ്പെടുത്തലുകളിലൊന്നും പിണറായി ഒരക്ഷരം മിണ്ടാത്തതിന്റെ കലിപ്പ് വേറെയും ഉണ്ട്.

എന്തായാലും ബഷീറിന്റെ വിഷയം കാന്തപുരം ഏറ്റെടുത്തു. തന്നെ സര്‍ക്കാര്‍ അധിക്ഷേപിച്ചതായി തന്നെയാണ് കാന്തപുരം കാണുന്നത്. ഈ നടപടിയില്‍ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തി. മുസ്ലിം ജമാഅത്ത്, എസ്വൈഎസ്, എസ്എസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നു. ഇതില്‍ മലപ്പുറത്തെ മാര്‍ച്ചില്‍ കാന്തപുരത്തിന്റെ സംഘടന തങ്ങളുടെ കരുത്ത് കാട്ടി. പിണറായിയുടെ തുടര്‍ഭരണത്തിന് കൂടെ നിന്നത് കാന്തപുരമായിരുന്നു. കോഴിക്കോടും മലപ്പുറത്തും കണ്ണൂരും കാസര്‍ഗോഡും ആ പിന്തുണ പിണറായിക്ക് കരുത്തായി. എന്നിട്ടും ശ്രീറാമിനെ നിയമിച്ചത് കാന്തപുരത്തിന് ഉള്‍ക്കൊള്ളനായില്ല. കാന്തപുരത്തിന്റെ പത്രമാണ് സിറാജ്. അതിലെ മാധ്യമ പ്രവര്‍ത്തകന്‍ എന്നതിന് അപ്പുറത്തേക്ക് കാന്തപുരവുമായി ബഷീറിന് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു.

ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ അധികാരമുള്ള കലക്ടര്‍ പദവിയില്‍ കൊലക്കേസ് പ്രതിയായ ശ്രീറാമിനെ നിയമിച്ചതിനെതിരെ ശക്തമായ താക്കീതായിരുന്നു മാര്‍ച്ചില്‍ ഉയര്‍ന്നത്. തെറ്റായ തീരുമാനം തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്ന് മലപ്പുറത്ത് മാര്‍ച്ച് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുല്‍ റഹ്മാന്‍ ഫൈസി പറഞ്ഞു. ഐഎഎസ് ഓഫിസര്‍മാരുടെ തസ്തിക നിശ്ചയിക്കുന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനം തന്നെയാണ്. സര്‍ക്കാരിന് മറ്റെന്തെങ്കിലും കാരണം പറഞ്ഞ് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. പക്ഷേ അത് രാജ്യത്തെ നിയമവ്യവസ്ഥയോട് പൊരുത്തപ്പെടുംവിധം നിയമാനുസൃതമായിരിക്കണം. ഇത്തരമൊരാളെ ഈ സ്ഥാനത്തേക്ക് ആനയിച്ച സര്‍ക്കാര്‍ നീതിയും നിയമവും അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയാണ് അദ്ദേഹം പറഞ്ഞു. ഇത് കാന്തപുരത്തിന്റെ നിലപാട് തന്നെയാണെന്ന് പിണറായിയും മനസ്സിലാക്കുന്നു.

മുസ്ലിം ന്യൂനപക്ഷ വോട്ടുകളെ ഇടതില്‍ നിന്ന് അകറ്റുന്ന സംഭവമായി ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം മാറുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ സിപിഎമ്മിനെ തുണച്ചില്ല. ഈ സാഹചര്യത്തില്‍ കാന്തപുരവുമായുള്ള പ്രശ്‌നം വഷളാക്കാന്‍ പിണറായി ആഗ്രഹിക്കില്ല. അത് ശ്രീറാമിന് വിനയാകുമെന്നും വിലയിരുത്തലുണ്ട്. ഇതോടെ ശ്രീറാമിനെ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആലോചനകള്‍ തുടങ്ങി. കാന്തപുരം മുഖ്യമന്ത്രിയോട് ഫോണിലൂടെ അത്യപ്തി അറിയിച്ചതായാണ് വിവരം.

കാന്തപുരം സുന്നി യുവജനസംഘം പ്രവര്‍ത്തകനും സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ തുടക്കം മുതല്‍ കാന്തപുരം വിഭാഗം ശക്തമാ യ നിലപാടിലാണ്. ശ്രീറാം വെങ്കിട്ടരാമനെ കേസില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെശ്രമങ്ങള്‍ക്കെതിരെ സംഘടന പ്രതിഷേധിച്ചിരുന്നു. എന്നാല്‍, ഈ പ്രതിഷേധങ്ങള്‍ മുഖവിലക്കെടുക്കാതെ കുറ്റാരോപിതനെ ജില്ല കളക്ടറാക്ടറായി നിയമിച്ച നടപടി കാന്തപുരം വിഭാഗത്തിന് കനത്ത തിരിച്ചടിയായി. ഇതോടെയാണ് കാന്തപുരം തന്നെ രംഗത്തെത്തിയത്. ശ്രീറാമിനെതിരായ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് തെളിയിക്കുന്നതിനാണ് സംസ്ഥാനത്തുടനീളം മാര്‍ച്ചും സംഘടിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (5 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (5 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (6 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (6 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (7 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (7 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (7 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

Malayali Vartha Recommends