കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; വിമാന ജീവനക്കാരന്‍ അറസ്റ്റില്‍

മലപ്പുറം കരിപ്പൂർ വിമാനത്താവളത്തില്‍ സ്വർണ്ണം കടത്താൻ ശ്രമം. സംഭവത്തിൽ വിമാനജീവനക്കാരന്‍ അറസ്റ്റില്‍. 2647ഗ്രാം സ്വര്‍ണമിശ്രിതവുമായി വിമാന ജീവനക്കാരൻ മുഹമ്മദ് ഷമീമാണ് സിഐഎസ്എഫിന്റെ പിടിയിലായത്.
അതേസമയം മറ്റ് ആരോ കൊണ്ടുവന്ന സ്വര്‍ണം വിമാനത്തില്‍ നിന്ന് പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദ് ഷമീം പിടിയിലായത്. സംഭവ സ്ഥലത്ത് സിഐഎസ്എഫിന്റെ പരിശോധന നടക്കുന്നതിനിടെ സംശയം തോന്നിയതിനെ തുടർന്ന് വിമാനജീവനക്കാരനെ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണമിശ്രതം കണ്ടെത്തിയത്.
എന്നാൽ മറ്റാരോ വിമാനത്തില്‍ കൊണ്ടുവന്ന സ്വര്‍ണം പുറത്തെത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. സംഭവത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അടുത്തിടെയായി കരിപ്പൂരില്‍ വിമാനത്താവളം വഴി വന്‍തോതിലാണ് സ്വര്‍ണക്കടത്ത് നടക്കുന്നത്. വിമാനത്താവളത്തിന് പുറത്ത് പൊലീസ് പരിശോധനയും ശക്തമാണ്.
https://www.facebook.com/Malayalivartha