ഗര്‍ഭിണിയുമായി വാടക വീട്ടിൽ താമസമാക്കി, ബെംഗളൂരുവില്‍ നിന്ന് ആക്കുളത്തേക്ക് ലഹരിമരുന്ന് എത്തിച്ച് കച്ചവടം കൊഴുപ്പിക്കാൻ പദ്ധതി: ലഹരിമരുന്ന് വേട്ടയിൽ തിരുവനന്തപുരത്ത് നാലുപേർ അറസ്റ്റിൽ

വാടക വീട്ടില്‍ നൂറ് ഗ്രാം എം.ഡി.എം.എ.യുമായി നാല് പേർ പിടിയിൽ. കണ്ണൂര്‍ പാനൂര്‍ സ്വദേശി അഷ്‌കര്‍, തിരുവനന്തപുരം ആക്കുളം സ്വദേശി മുഹമ്മദ് ഷാരോണ്‍, ആറ്റിങ്ങല്‍ സ്വദേശി സീന, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ് എന്നിവരാണ് ആക്കുളത്ത് പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് ആക്കുളത്തേക്ക് ലഹരി മരുന്ന് എത്തിച്ചതായി കഴിഞ്ഞ ദിവസം പോലീസിന് വിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് ആക്കുളം നിഷിന് സമീപത്തെ വാടക വീട്ടില്‍ പോലീസ് സംഘം പരിശോധന നടത്തുകയും എം.ഡി.എം.എ. പിടിച്ചെടുക്കുകയുമായിരുന്നു. ഈ സമയം വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആക്കുളത്തെ മറ്റൊരു വീട്ടില്‍ നിന്നാണ് മുഹമ്മദ് ഷാരോണിനെ കസ്റ്റഡിയിലെടുത്തത്.
കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ പാനൂര്‍ സ്വദേശി അഷ്‌കര്‍ ഒരു ഗര്‍ഭിണിയുമായി എത്തിയാണ് ആക്കുളത്ത് വാടകയ്ക്ക് വീട് എടുത്തതെന്ന് പോലീസ് പറഞ്ഞു. നേരത്തെ ഇയാള്‍ തുമ്പ ഭാഗത്ത് താമസിക്കുമ്പോള്‍ ലഹരിമരുന്ന് വില്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ലഹരിമരുന്ന് വില്‍പ്പനയ്ക്ക് തെളിവുകളൊന്നും കിട്ടിയില്ല. ഇതേ തുടർന്ന് പോലീസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇയാൾ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha