കരുവന്നൂര്‍ വീരന്‍ പിണറായിയെ തൂക്കാന്‍ അമിത് ഷാ നേരിട്ട്: വാസവനും പിണറായിയും ഓട്ടം തുടങ്ങി:കോടികള്‍ എവിടെ ഒളിപ്പിക്കും? ഒടുവില്‍ പിണറായിയെയും എ.സി.മൊയ്തീനെയും പിടിക്കാന്‍ അമിത് ഷാ ഇറങ്ങി. രാജ്യത്തെ ആദ്യ സഹകരണ മന്ത്രിയുടെ ആദ്യ ചാകര കേരളത്തില്‍ നിന്ന്

സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളില്‍ നടക്കുന്ന സി പി എം സഹകരണ മാഫിയയെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയാണ് ചുമതലപ്പെടുത്തിയത്. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടക്കുന്ന അഴിമതിയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം തുടങ്ങുന്നത്. കേന്ദ്ര സഹകരണ മന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് ഇ.ഡി. അന്വേഷണം ആരംഭിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസിന് ശേഷം സഹകരണ തട്ടിപ്പിലാണ് കേന്ദ്രം പിടിമുറുക്കുന്നതെന്ന് മനസിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തട്ടിപ്പ് ഒതുക്കാന്‍ നേരിട്ട് ഇടപെട്ടു തുടങ്ങി. സഹകരണ മന്ത്രി വി.എന്‍. വാസവനോട് എന്തു വില കൊടുത്തും സി.പി.എം നേതൃത്വം നല്‍കുന്ന സഹകരണ ബാങ്കുകളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി സൂചനയുണ്ട്.. സി പി എം നേതൃത്വം നല്‍കുന്ന സഹകരണ ബാങ്കുകള്‍ക്ക് ദോഷം വരാത്ത തരത്തില്‍ ആരോപണങ്ങള്‍ ഒതുക്കാന്‍ ഇടതുപക്ഷ സഹയാത്രികരായ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും മുഖ്യമന്ത്രി സഹകരണ മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. സംസ്ഥാനത്തെ സഹകരണ മേഖല കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎം ബന്ധമുള്ളവര്‍ക്ക് പണം മുഴുവന്‍ നല്‍കിയെന്ന് ആരോപണവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി രംഗത്തെത്തിയത് കേസില്‍ വന്‍ വഴിത്തിരിവാണുണ്ടാക്കിയത്. ഇതില്‍ നിന്ന് മനസിലാക്കുന്നത് അഴിമതിയുടെ നേര്‍ ചിത്രമാണ്.
മുന്‍ പ്രസിഡന്റ് കെ കെ ദിവാകരന്റെ മരുമകന്‍ അടക്കമുള്ളവരുടെ നിക്ഷേപം മുഴുവന്‍ പിന്‍വലിക്കാന്‍ അനുവദിച്ചു. ഇത് സാധാരണക്കാരുടെ പ്രതിസന്ധി ഇരട്ടിയാക്കിയെന്നുമാണ് മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് ആരോപിക്കുന്നത്.
വിഷയത്തില്‍ പാര്‍ട്ടിക്ക് പലതവണ പരാതി നല്‍കിപ്പോള്‍ മന്ത്രി എസി മൊയ്തീന്റെ ഇടപെടല്‍ ഉണ്ടായി. അതുകൊണ്ടാണ് പാര്‍ട്ടിക്ക് അകത്ത് നടപടി ഉണ്ടാകാത്തത് എന്ന് സംശയിക്കുന്നുണ്ടെന്നും സുജേഷ് കണ്ണാട്ട് പറയുന്നു. തനിക്കെതിരെ വധ ഭീഷണി ഉണ്ടായിരുന്നുവെന്നും ഇതിനെതിരെ പരാതി കൊടുത്തപ്പോള്‍ ഒതുക്കി തീര്‍ത്തത് മൊയ്തീന്‍ ആണാണെന്നും സുജേഷ് കണ്ണാട്ട് വെളിപ്പെടുത്തി. മുന്‍ മന്ത്രി എ.സി.മൊയ്തീനാണ് കരുവന്നൂര്‍ തട്ടിപ്പ് മുക്കിയത്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. 30 ലക്ഷം രൂപ നിക്ഷേപിച്ച ഫിലോമിനക്ക് ചികിത്സക്ക് പോലും പണം കിട്ടിയില്ലെന്ന് മാത്രമല്ല ബാങ്കില്‍ പണം നിക്ഷേപിച്ചവരെല്ലാം കടുത്ത ആശങ്കയിലാണ്. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ തകര്‍ച്ച ഗ്രാമീണ മേഖലയിലടക്കം കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നും വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീമിലെ അപാകതകള്‍ തിരുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ സ്ത്രീ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് മരിച്ചത്. 28 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാര്‍ തിരിച്ചയച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. മരണാനന്തര ചടങ്ങിനുള്ള പണമെങ്കിലും കുടുംബത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും പ്രതിപക്ഷ പാര്‍ട്ടികളും മൃതദേഹവുമായി കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചു.
വി.ഡി സതീശന്‍ കത്ത് നല്‍കേണ്ടിയിരുന്നത് കേന്ദ്ര സര്‍ക്കാരിനാണ്. കേന്ദ്ര സര്‍ക്കാരിന്ഇങ്ങനെയൊരു കത്ത് കിട്ടിയിരുന്നെങ്കില്‍ ഇതിന് മുമ്പ് തന്നെ അന്വേഷണം തുടങ്ങുമായിരുന്നു.
സാധാരണക്കാരുടെ സഹകരണ നിക്ഷേപം കയിട്ടുവാരി കൊള്ളയും ധൂര്‍ത്തും നടത്തുന്നതാണ് സി പി എമ്മിന്റെ രീതി. സഹകരണത്തിന്റെ കേരള മോഡല്‍ വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം ചികിത്സാ ആവശ്യത്തിന് പോലും ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരവും നടുക്കുന്നതുമാണ്. സിപിഎം ഭരണ സമിതി നടത്തിയത് വന്‍ കൊള്ളയാണ്. അത് നടത്തിയവരില്‍നിന്ന് തിരിച്ചുപിടിക്കാനോ തട്ടിപ്പ് നടത്തിയവരുടെ സ്വത്ത് കണ്ടുകെട്ടി ജപ്തിയടക്കമുള്ള നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പകരം അവര്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് സര്‍ക്കാര്‍.300 കോടിയുടെ തട്ടിപ്പിന് നേതൃത്വം നല്‍കിയ സിപിഎം ഉന്നത നേതാക്കളിലേക്ക് അന്വേഷണം കടന്ന് ചെല്ലാത്തതും അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതും അതിന് തെളിവ്. കേസില്‍ പ്രതിസ്ഥാനത്തുള്ള പലരും ഇപ്പോള്‍ ജാമ്യത്തിലാണ്. നിക്ഷേപകരെ വഞ്ചിക്കുകയും തുക അടിച്ചുമാറ്റുകയും ചെയ്യുന്ന പുതിയതരം അഴിമതികളാണ് സിപിഎം നടത്തുന്നത്.
ജില്ലാ സഹകരണബാങ്കുകളെ പിണറായി സര്‍ക്കാര്‍ ഇല്ലാതാക്കി. ഇത് പ്രശ്‌നപരിഹാരത്തിനുള്ള വേഗത കുറച്ചു. . കേരള ബാങ്ക് ഇത്തരം പ്രശ്‌നങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുന്നത് ഗുരുതരവീഴ്ചയാണ് വരുത്തിയത്. സഹകരണ സംഘങ്ങളും ബാങ്കുകളും മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനം വീതം അടയ്ക്കുന്ന ഡെപോസിറ്റ് ഗ്യാരന്റി സ്‌കീം വഴി കോടികണക്കിന് രൂപ കരുതല്‍ ധനമായി ഉണ്ടായിരുന്നിട്ടും കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരുടെ പ്രശ്‌നപരിഹാരത്തിന് അതില്‍ നിന്നും നയാപൈസപോലും സര്‍ക്കാര്‍ ചെലവാക്കാത്തതു നിക്ഷേപകരുടെ ദുരിതം ഇരട്ടിയാക്കി. ഡെപോസിറ്റ് ഗ്യാരന്റി സ്‌കീമില്‍ നിലവിലെ നിയമത്തിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കൈയൊഴിയുകയാണ് ചെയ്തത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് നടന്ന് വര്‍ഷം പിന്നിടുകയും ഈ കാലയളവില്‍ മൂന്ന് രക്തസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്ത ശേഷം 25 കോടി അനുവദിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം പരിഹാസ്യമാണ്. കേരള ബാങ്കില്‍ നിന്ന് അന്ന് തന്നെ നിക്ഷേപകരെ സഹായിക്കാനുള്ള തുക അനുവദിക്കാന്‍ സര്‍ക്കാര്‍ ഇടപെടാതെ ഇപ്പോള്‍ നടത്തുന്ന നീക്കം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ്.സിപിഎം നിയന്ത്രണത്തിലുള്ള റബ്‌കോയുടെ കോടികളുടെ കടബാധ്യത എറ്റെടുത്ത പിണറായി സര്‍ക്കാര്‍ സാധാരണക്കാരായ കരുവന്നൂരിലെ നിക്ഷേപകരുടെ കണ്ണീരൊപ്പാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല..
ലക്ഷങ്ങള്‍ നിക്ഷേപം ഉണ്ടായിട്ടും ചികിത്സ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് പണം ഇല്ലാതെ കൊടിയ ദുരിതത്തിലാണ് ഓരോ നിക്ഷേപകനും. ആരുടെയും പണം നഷ്ടമാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുമ്പോഴും അത് ലഭിക്കാന്‍ വൈകുന്നതോടെ സ്ഥലം വാങ്ങല്‍, വീടുവെക്കല്‍, വിവാഹം തുടങ്ങി ഒരുപാട് പേരുടെ സ്വപ്നങ്ങളും അതോടൊപ്പം തകരുകയാണ്. ഇതിനെല്ലാം പരിഹാരം കാണാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷത്തിന്റെ നിക്ഷേപം ഉണ്ടായിരുന്ന മാപ്രാണം സ്വദേശി ഫിലോമിനയും പത്തുലക്ഷം നിക്ഷേപം ഉണ്ടായിരുന്ന തളിയക്കോണം സ്വദേശി ഇ.എം. രാമനും സര്‍ക്കാര്‍ കാട്ടിയ അലംഭാവത്തിന്റെ ഇരകളാണ്. ബാങ്കില്‍ പണം ഉണ്ടായിട്ടും ചികിത്സക്ക് പണം ഇല്ലാതെ മരിച്ച ഇവരുടെ ദുരവസ്ഥയ്ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. സഹകരണ ബാങ്കുകളിലെ മുഴുവന്‍ നിക്ഷേപങ്ങള്‍ക്കും ഗാരന്റി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും പാഴ് വാക്കായി
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയില്ലെന്ന ഒന്നാം പ്രതി ടി.ആര്‍.സുനില്‍കുമാറിന്റെ അച്ഛന്‍ രാമകൃഷ്ണന്റെ ആക്ഷേപത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി എ സി മൊയ്തീന്‍ രംഗത്ത് എത്തി .തട്ടിപ്പുകാരന്റെ അച്ഛന്‍ തന്റെ പേര് എന്തുകൊണ്ട് പറഞ്ഞത് എന്നതിനെ കുറിച്ച് അറിയില്ല .പോലീസ് അന്വേഷണം നടക്കയല്ലെ.2016ല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിയതാണ് .അന്വേഷണം നടത്തി പോലീസ് നടപടി എടുക്കട്ടെ എന്നും എസി മൊയ്തീന്‍ പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ സി മൊയ്തീനെതിരെ ഒളിയമ്പുമായി മുന്‍ എംഎല്‍എ അനില്‍ അക്കര രംഗത്ത് എത്തി.എ സി മൊയ്തീന്റെ പങ്ക് അന്വേഷിക്കണം.ഈ വിഷയം ലോകയുക്തയുടെ ശ്രദ്ധയില്‍ കൊണ്ട് വരും.മൊയ്തീന്‍ സഹകരണ മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച ലോണുകളിലും അദ്ദേഹം ശുപാര്‍ശ ചെയ്ത ലോണുകളിലും ക്രമക്കേടുണ്ടെങ്കില്‍ മൊയ്തീനെതിരെ കേസെടുക്കണം. ഒന്നാം പ്രതി സുനില്‍കുമാറിന്റെ അച്ഛന്‍ പറഞ്ഞത് അവിശ്വസിക്കേണ്ട ഒന്നല്ലെന്നും അനില്‍ അക്കര ഫേസ് ബുക്കില്‍ കുറിച്ചു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയില്ലെന്ന് ഒന്നാം പ്രതി ടി.ആര്‍.സുനില്‍കുമാറിന്റെ അച്ഛന്‍ രാമകൃഷ്ണന്‍ പറഞ്ഞു. സിപിഎം മുന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.കെ.ചന്ദ്രനാണ് തട്ടിപ്പിന് പിന്നിലെന്ന് രാമകൃഷ്ണന്‍ ആരോപിച്ചു. ചന്ദ്രന് വേണ്ടിയാണ് എല്ലാം ചെയ്തത്. എന്നാല്‍ ചന്ദ്രനെതിരെ അന്വേഷണം ഉണ്ടായില്ല. ചന്ദ്രനും മറ്റു പ്രതികളും ബിനാമി പേരുകളില്‍ നിരവധി സ്വത്തുക്കള്‍ വാരിക്കൂട്ടി. തട്ടിപ്പില്‍ മകനെ കുടുക്കുകയായിരുന്നുവെന്നും രാമകൃഷ്ണന്‍ ആരോപിച്ചു.
ബിജു കരീമിന്റെ സഹോദരനും കുടുംബവും സ്വത്ത് സമ്പാദിച്ചത് ബാങ്കിലെ പണം കൊണ്ടാണെന്നും രാമകൃഷ്ണന്‍ ആരോപിച്ചു. പാര്‍ട്ടിയറിയാതെ തട്ടിപ്പ് നടക്കില്ല. ഉന്നത നേതാക്കള്‍ക്കെതിരെ അന്വേഷണം വേണം. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും രാമകൃഷ്ണന്‍ പ.
എന്നാല്‍ സി പി എം പറയുന്നത് മറ്റൊരു കഥയാണ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ കുടുംബത്തിന് അഞ്ച് ലക്ഷത്തോളം രൂപ നല്‍കിയെന്നും മൃതദേഹവുമായി സമരം നടത്തിയതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും സിപിഎം പറഞ്ഞു.. പ്രശ്‌നം പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് പറഞ്ഞു. കരിവന്നൂരില്‍ നടന്നത് അഴിമതിയാണെന്നും കുറ്റക്കാരെ പാര്‍ട്ടി സംരക്ഷിച്ചില്ലെന്നും എം എം വര്‍ഗീസ് പറഞ്ഞു. സി കെ ചന്ദ്രന് ജാഗ്രത കുറവുണ്ടായെന്ന് പാര്‍ട്ടി കണ്ടത്തി നടപടി സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതിലും വിഷയം പരിഹരിക്കുന്നതിലും വേഗം പോരെന്ന വിമര്‍ശനമുയര്‍ത്തി സിപിഐ രംഗത്തെത്തി. നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്നും ആശങ്ക പരിഹരിക്കണമെന്നും സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ആവശ്യപ്പെട്ടു.
കരിവന്നൂര്‍ ബാങ്ക് വിഷയത്തില്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്നും നിക്ഷേപകര്‍ക്ക് പണം നഷ്ടമാകില്ലെന്നും അസംബ്ലിയില്‍ വെച്ച് മന്ത്രിയില്‍ നിന്നും ഉറപ്പ് ലഭിച്ചതാണ്. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിന് കാലതാമസം ഉണ്ടാകുന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിച്ചിട്ടില്ല. എത്രയും പെട്ടന്ന് പരിഹാരമുണ്ടാകണമെന്ന് തന്നെയാണ് ആവശ്യപ്പെടാനുള്ളതെന്നും സിപിഐ ജില്ലാ സെക്രട്ടറി വിശദീകരിച്ചു. സര്‍ക്കാരിന് ഒരു ബാങ്കിന്റെ ബാധ്യത ഏറ്റെടുക്കുന്നതില്‍ പ്രതിസന്ധിയുണ്ട്. പക്ഷേ പ്രതിസന്ധി പരിഹരിക്കുന്നതിന് വഴി തുറന്നുകൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു കേരളത്തിലെസഹകരണ മേഖല. കേന്ദ്രത്തില്‍ സഹകരണ വകുപ്പിന് രൂപം നല്‍കിയതു തന്നെ കേരളത്തിലെ സഹകരണ മേഖലയെ പിടിക്കാന്‍ വേണ്ടിയാണ്. കോടികളാണ് സി പി എം സഹകരണ മേഖലയിലൂടെ മറിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ മുതല്‍ പാര്‍ട്ടിക്ക് നിക്ഷേപം ഉറപ്പിക്കുന്നത് വരെ സഹകരണ സംഘങ്ങളിലൂടെയാണ്. തട്ടിപ്പു വാര്‍ത്തകള്‍ പുറത്തു വരുന്നതോടെ സി പി എം അങ്കലാപ്പിലാണ്. കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കിയാല്‍ തങ്ങള്‍ പ്രതിസന്ധിയിലാവുമെന്ന് സി പി എമ്മിനറിയാം.
https://www.facebook.com/Malayalivartha