ലഹരി വസ്തുക്കളുമായി പിടിയിലായ ഒമാൻ പൗരൻ പോലീസിൽ നിന്ന് രക്ഷപെടാൻ കഴുത്തിൽ കത്തി വച്ച് ഭീഷണി മുഴക്കി; സ്വയം തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു:- വീസ കാലാവധി കഴിഞ്ഞും ഇന്ത്യയിൽ തുടർന്ന മുപ്പത്തിയെഴുകാരനെ ഈസ്റ്റ് പൊലീസ് പിടികൂടിയത് സാഹസികമായി

വീസ കാലാവധി കഴിഞ്ഞും ഇന്ത്യയിൽ കഴിഞ്ഞ ഒമാൻ പൗരൻ ലഹരി വസ്തുക്കളുമായി പിടിയിൽ. ഒമാൻ പൗരൻ അഹമ്മദ് മുഹമ്മദ് മുസ്തഫയെ (37) പോലീസ് റിമാന്റ് ചെയ്തു. കൊല്ലത്തെ ഹോട്ടലിൽ നിന്നാണ് 8.540 ഗ്രാം കറുപ്പ്, 2.550 ഗ്രാം എംഡിഎംഎ എന്നിവയുമായി ഇയാൾ പിടിയിലായത്. ഈസ്റ്റ് പൊലീസ് സംഘത്തെ കണ്ട ഇയാൾ രക്ഷപ്പെടാനായി ആത്മഹത്യാ ഭീഷണി മുഴക്കുകയും സ്വയം തലയ്ക്കടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ഹോട്ടലില്‍ എത്തി പൊലിസ് വിവരം ശേഖരിക്കുന്നതിനിടെ കത്തി സ്വയം കഴുത്തില്‍ വച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ ഇയാള്‍ ഹോട്ടലിൽ സൂക്ഷിച്ചിരുന്ന ഉപകരണമെടുത്ത് തലക്കടിച്ച് പരിക്കേല്പിക്കുകയും ചെയ്തു. 20201 ജൂലൈ ഒന്നിന് വിസാ കാലാവധി കഴിഞ്ഞ ഇയാള്‍ ഗോവ ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ കഴിയുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയില്‍ ആണ് ഇയാള്‍ കൊല്ലത്തെത്തി ഹോട്ടലില്‍ മുറിയെടുത്തത്. ഇയാളുടെ വിസാ കാലാവധിയില്‍ സംശയം തോന്നിയ ഹോട്ടല്‍ മാനേജര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി അശോക് കുമാറിനെ വിവരം അറിയിക്കുകയായിരുന്നു. കൂടുതല്‍ പൊലീസ് എത്തിയതോടെ ആണ് ഇയാള്‍ ഹോട്ടലിന്റെ ലോണില്‍ സൂക്ഷിച്ചിരുന്ന ഉപകരണമെടുത്ത് തലക്കടിച്ച് സ്വയം പരിക്കേല്പിച്ചത്. തുടര്‍ന്ന് കൊല്ലം ഈസ്റ്റ് സിഐ യുടെ നേത്യത്വത്തില്‍ ആണ് ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു .
https://www.facebook.com/Malayalivartha