തലസ്ഥാന നഗരിയിൽ ഇലക്ട്രിക്ക് ബസ് സർവീസുകൾ നാളെ മുതൽ ആരംഭിക്കും

തലസ്ഥാന നഗരിയിൽ സിറ്റി സര്‍വീസുകള്‍ക്കൊരുങ്ങി ഇലക്ട്രിക്ക് ബസ്. ഇരുപത്തിനാല് മണിക്കൂറും സര്‍വീസ് നടത്തുന്ന റെയില്‍ – എയര്‍ സര്‍ക്കിളിലാണ് ബസ്സുകള്‍ ട്രയല്‍ റണ്‍ നടത്തുന്നത്. കെ എസ് ആര്‍ ടി സി പുതുതായ് വാങ്ങിയ ഇരുപത്തിയഞ്ച് ഇലക്ട്രിക് ബസ്സുകളാണ് സിറ്റി സര്‍ക്കില്‍ സര്‍വീസ് ഇന്ന് ട്രയല്‍ റണ്‍ നടത്തുന്നത്. സിറ്റി സര്‍ക്കുലറിലെ എട്ടാമത്തെ സര്‍ക്കിളായ എയര്‍ റെയില്‍ സിറ്റി സര്‍ക്കിളായാണ് ഇലക്ട്രിക് ബസുകള്‍ സര്‍വ്വീസ് തുടങ്ങുന്നത്. ട്രയല്‍ റണ്ണില്‍ 25 ഇലക്ട്രിക് ബസുകളില്‍ 23 ബസുകള്‍ പങ്കെടുക്കും. ബാക്കിയുളള രണ്ട് ബസുകള്‍ ചാര്‍ജ് തീരുന്ന ബസുകളുമായ് മാറി നല്‍കും.
യാത്രക്കാർ കുറവുള്ള ബ്ലൂ സർക്കളിൽ നാല് ബസുകളും, ബാക്കി സർവ്വീസുകളിൽ രണ്ട് ഇലക്ട്രിക് ബസുകളുമാണ് ആദ്യ ഘട്ടത്തിൽ സർവ്വീസ് നടത്തുക. ക്ലോക്ക് വൈസും ആന്റി ക്ലോക്ക് വൈസുമായി ഈ ബസുകൾ സർവ്വീസ് നടത്തും. രണ്ട് ഇലക്ട്രിക് ബസുകൾ ചാർജിങ്ങിന് വേണ്ടി ഉപയോഗിക്കും. സർവ്വീസ് നടത്തുന്ന ബസുകളിൽ ചാർജ് തീരുന്ന മുറയ്ക്ക് ചാർജ് ചെയ്യുന്ന ബസുകൾ മാറ്റി നൽകും.
വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് 24 മണിയ്ക്കൂർ സർവ്വീസ് ആരംഭിക്കുന്ന എയർ - റെയിൽ സർക്കിൾ തിങ്കളാഴ്ച ( ആഗസ്റ്റ് 1 മുതൽ ) സർവ്വീസ് ആരംഭിക്കും. തിരുവനന്തപുരത്തെ രണ്ട് എയർ പോർട്ടുകളായ ഡൊമസ്റ്റിക് (T1), ഇന്റർനാഷണൽ (T2) ടെർമിനലുകളിലേക്ക് തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും, സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും, തിരിച്ചും എത്തിക്കുന്ന തരത്തിലാണ് എയർ- റെയിൽ സർക്കുലർ സർവ്വീസ് നടത്തുന്നത്.
https://www.facebook.com/Malayalivartha