Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..


കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..

അഞ്ച് ദിവസം ഏറെ കരുതിയിരിക്കുക.... ജാഗ്രത പാലിക്കണം! മുന്നറിയിപ്പുമായി മുഖ്യമന്ത്രി

31 JULY 2022 09:22 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന അറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ ജാഗ്രത പാലിക്കണമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ....

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ മഞ്ഞ അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മഞ്ഞ അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലുള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്.

ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി വെക്കണം. മഴ തുടങ്ങുന്ന ഉടനെ തന്നെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. ക്യാമ്പുകൾ സജ്ജമാക്കേണ്ടത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കണം. പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകീട്ട് 7 മണി മുതൽ രാവിലെ 7 മണി വരെ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്.

ശക്തമായ കാറ്റ് വീശുന്നതിനാൽ അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, പരസ്യ ബോർഡുകൾ തുടങ്ങിയവ മൂലമുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ പ്രതിരോധിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്. കടലാക്രമണം രൂക്ഷമായ മേഖലയിലും ക്യാമ്പുകൾ സജ്ജീകരിച്ച് ആളുകളെ മാറ്റണം.

മൽസ്യ തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല. ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് മൽസ്യ തൊഴിലാളി ഗ്രാമങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിച്ച് വിളിച്ചു പറയേണ്ടതാണ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും, ചില്ലകൾ ഒടിഞ്ഞു വീണും, പോസ്റ്റുകൾ തകർന്നും വൈദ്യുത കമ്പികൾ പൊട്ടാനും ഷോക്കേറ്റ് ആളുകൾക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ലഘൂകരിക്കാൻ വേണ്ട മുൻകരുതലുകൾ അടിയന്തരമായി സ്വീകരിക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസമായി കാണാതായ യുവതി അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍  (33 minutes ago)

ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍  (45 minutes ago)

ഒരുമാസത്തെ പ്ലാനില്‍ 28 ദിവസങ്ങള്‍ മാത്രം; ടെലികോം കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ ട്രായ്  (51 minutes ago)

യുഡിഎഫിന് ഇടയില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല; എന്തുവില കൊടുത്തും യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി  (1 hour ago)

പ്രണയബന്ധം എതിര്‍ത്തതിന് അമ്മയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു  (1 hour ago)

സുധീര്‍ കരമനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ആന്റണി രാജു  (2 hours ago)

തമിഴക വെട്രി കഴകം തനിച്ച് മത്സരിക്കുമെന്ന് വിജയ് ; 234 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും  (3 hours ago)

വേനലവധി വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്  (4 hours ago)

ചാണ്ടിയെ കണ്ട് പഠിക്ക്....! മന്ത്രി ചാണ്ടി ഫുൾ പവറിൽ എല്ലാവർക്കും ചാണ്ടി മതി ആ ഇതൊക്കെയാണ് സ്ഥാനാർത്ഥി..!  (4 hours ago)

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി  (4 hours ago)

വിജ്ഞാപനം വന്നു ... ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അക്കൗണ്ടന്റ് & ഓഫീസ് അസിസ്റ്റന്റ് (OA)  (4 hours ago)

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസറാകാം ശമ്പളം ലക്ഷങ്ങള്‍  (4 hours ago)

ദിവസവും ബ്രെഡ് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക  (4 hours ago)

ലുലു ഗ്രൂപ്പിൽ ജോലി വേണോ ? കോഴിക്കോടും മലപ്പുറത്തും ഒഴിവുകളുണ്ട് ; അഭിമുഖം മാത്രം എക്സ്പീരിയൻസ് വേണ്ട !! ഒന്ന് നോക്കിയാലോ ....?  (4 hours ago)

Malayali Vartha Recommends