തലസ്ഥാനത്ത് IS ഭീകരൻ? അരിച്ചു പെറുക്കി NIA... പിണറായിക്ക് നെഞ്ചിടിപ്പ്! കണ്ടെടുത്തത് നിർണായക വിവരങ്ങൾ

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഭീകരർ തങ്ങി ഗൂഢപദ്ധതികൾ തയ്യാറാക്കിയതുമായി ബന്ധപ്പെട്ട കേസിൽ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ എൻ ഐ എ പരിശോധന നടത്തിയിരുന്നു. അതിന്റെ ഭാഗമായി ഐഎസിന്റെ സഹായികളായി ഭീകരപ്രവർത്തനം നടത്തുന്നവർ തിരുവനന്തപുരത്ത് ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ എൻഐഎ വ്യാപക തിരച്ചിൽ നടത്തി. ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനും മറ്റും സഹായം നല്‍കുന്നതായി കണ്ടെത്തിയ സാതിക് ബച്ച എന്നയാള്‍ക്ക് വേണ്ടിയും എഐഎയുടെ തെരച്ചില്‍ നടക്കുകകയാണ്.
തിരുവനന്തപുരത്തും, മദ്ധ്യപ്രദേശിലെ ഭോപ്പാൽ, റൈസെൻ ജില്ലകളിലും ഗുജറാത്തിലെ ബറൂച്, സൂറത്ത്, നവ്സാരി, അഹമ്മദാബാദ് ജില്ലകളിലും ബിഹാറിലെ അരാറിയയിലും കർണാടകയിലെ ഭട്കൽ, തുംകൂർ നഗരങ്ങളിലും മഹാരാഷ്‌ട്രയിലെ കോലാപുർ, നാന്ദെദ് എന്നിവിടങ്ങളിലും ഉത്തർ പ്രദേശിലെ ദേവ്ബന്ദിലുമാണ് പരിശോധനകൾ നടക്കുന്നത്.
തമിഴ്‌നാട് സ്വദേശിയായ സാദിഖ് ബാഷയുടെ ഭാര്യയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇയാൾ തിരുവനന്തപുരത്ത് ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞ ഫെബ്രുവരിയില്‍ കൂട്ടാളികളായ നാല് പേര്‍ക്കൊപ്പം ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും പരാതിയുണ്ട്.
തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ തെരച്ചിലില്‍ ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തതായി എന്‍ഐഎ വ്യക്തമാക്കി. ഇയാള്‍ക്ക് ഐഎസുമായും ബന്ധങ്ങളുണ്ട്. ഐഎസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുകയും വിഘടനവാദ സംഘടനങ്ങള്‍ രൂപീകരിച്ച് ഐഎസ് റിക്രൂട്ടിങ്ങില്‍ ഇയാള്‍ പങ്കാളിയാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
വിഘടനവാദ സംഘടനകള്‍ രൂപീകരിച്ച് ഐ.എസ്.ഐ.എസ് റിക്രൂട്ടിംഗില്‍ പങ്കാളിയാകുന്നു എന്നതാണ് സാദിഖ് ബാഷയ്ക്കെതിരെയുള്ള കുറ്റം. ഇയാൾ ഇപ്പോൾ ജയിലിലാണ്. വട്ടിയൂർക്കാവിൽ നടത്തിയ പരിശോധനയിൽ ഹാർഡ് ഡിസ്കും സിമ്മുകളും പിടിച്ചെടുത്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ മയിലാടും തുറൈയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സാതിക്കും സംഘവും പോലീസ് ഉദ്യോഗസ്ഥനെ കൊല്ലാന്‍ ശ്രമിച്ചത്. പോലീസുകാരെ അപകടപ്പെടുത്തി സാത്തിക്കും സംഘവും രക്ഷപ്പെടുകയായിരുന്നു. നാല് മാസമായി സാതിക്കിനായി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്.
പരിശോധനകളിൽ രഹസ്യ രേഖകളും ദേശവിരുദ്ധ ലേഖനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് എൻ ഐ എ അറിയിച്ചു. തിരുവനന്തപുരത്ത് നടത്തിയ അന്വേഷണത്തിൽ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തതായി എൻഐഎ വ്യക്തമാക്കി. ഹാർഡ് ഡിസ്കും സിമ്മുകളുമാണ് പിടിച്ചെടുത്തത്
അതേസമയം, ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് തമിഴ്നാട്ടിൽ എൻജിനീയറിങ് വിദ്യാർഥിയെ ഇന്റലിജന്റ്സ് ബ്യൂറോ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുപ്പത്തൂർ അമ്പൂരിൽ നിന്നുള്ള വിദ്യാർതി മീർ അനസ് അലി എന്ന 22കാരനെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാർഥി ഐഎസുമായി ഓൺലൈൻ മുഖേന ബന്ധപ്പെടുന്നുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റെന്നും ഐബി അറിയിച്ചു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റാണിപ്പേട്ടയിലെ മേൽവിഷാരത്തെ സ്വകാര്യ കോളേജിൽ എൻജിനീയറിങ് 3ാം വർഷ വിദ്യാർത്ഥിയാണ് മീർ അനസ് അലി.
അനസിന്റെ ഓൺലൈൻ ഇടപെടലുകൾ സംശയം ജനിപ്പിച്ചതിനെ തുടർന്നാണ് ഇന്റലിജൻസ് ബ്യൂറോ നിരീക്ഷിക്കാൻ തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെ 4നാണ് വിദ്യാർഥിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. 35 കിലോമീറ്റർ അകലെ വെല്ലൂരിലെ ആനക്കട്ട് പൊലീസ് സ്റ്റേഷനിലേക്കാണ് ഇയാളെ എത്തിച്ചത്.
രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടു. അനസിന് ഐഎസുമായി ബന്ധമുണ്ടെന്നും ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് സംഘടനയുമായി ആശയവിനിമയം നടത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി.
അമുസ്‌ലിംകളിൽ ഭയം വളർത്താനും പ്രമുഖനെ കൊലപ്പെടുത്താനും തീവ്രവാദ ആക്രമണങ്ങൾ നടത്താനും സംഘടനയുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച അർദ്ധരാത്രിയോടെ വിദ്യാർഥിയെ വെല്ലൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha