സിപിഎമ്മിനെ തിരിഞ്ഞ് കൊത്തി സിപിഐ.... തക്കം പാർത്തിരുന്ന് തിരിച്ചടിച്ചു.... കണക്ക് പലിശയും ചേർത്ത്....

ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നൽകുന്നതിലും വിഷയം പരിഹരിക്കുന്നതിലും വേഗം പോരെന്ന വിമർശനമുയർത്തി സിപിഐ രംഗത്തെത്തി. നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്നും ആശങ്ക പരിഹരിക്കണമെന്നും സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ആവശ്യപ്പെട്ടു.
കരിവന്നൂർ ബാങ്ക് വിഷയത്തിൽ പ്രശ്നപരിഹാരമുണ്ടാകുമെന്നും നിക്ഷേപകർക്ക് പണം നഷ്ടമാകില്ലെന്നും അസംബ്ലിയിൽ വെച്ച് മന്ത്രിയിൽ നിന്നും ഉറപ്പ് ലഭിച്ചതാണ്. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിന് കാലതാമസം ഉണ്ടാകുന്നു. ഒരു വർഷം കഴിഞ്ഞിട്ടും നിക്ഷേപകർക്ക് പണം തിരികെ ലഭിച്ചിട്ടില്ല.
എത്രയും പെട്ടന്ന് പരിഹാരമുണ്ടാകണമെന്ന് തന്നെയാണ് ആവശ്യപ്പെടാനുള്ളതെന്നും സിപിഐ ജില്ലാ സെക്രട്ടറി വിശദീകരിച്ചു. സർക്കാരിന് ഒരു ബാങ്കിന്റെ ബാധ്യത ഏറ്റെടുക്കുന്നതിൽ പ്രതിസന്ധിയുണ്ട്. പക്ഷേ പ്രതിസന്ധി പരിഹരിക്കുന്നതിന് വഴി തുറന്നുകൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിൻ്റെ കർശന നിരീക്ഷണത്തിലായിരുന്നു കേരളത്തിലെ സഹകരണ മേഖല. കേന്ദ്രത്തിൽ സഹകരണ വകുപ്പിന് രൂപം നൽകിയതു തന്നെ കേരളത്തിലെ സഹകരണ മേഖലയെ പിടിക്കാൻ വേണ്ടിയാണ്. കോടികളാണ് സി പി എം സഹകരണ മേഖലയിലൂടെ മറിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ മുതൽ പാർട്ടിക്ക് നിക്ഷേപം ഉറപ്പിക്കുന്നത് വരെ സഹകരണ സംഘങ്ങളിലൂടെയാണ്. തട്ടിപ്പു വാർത്തകൾ പുറത്തു വരുന്നതോടെ സി പി എം അങ്കലാപ്പിലാണ്. കേന്ദ്ര സർക്കാർ പിടിമുറുക്കിയാൽ തങ്ങൾ പ്രതിസന്ധിയിലാവുമെന്ന് സി പി എമ്മിനറിയാം.
https://www.facebook.com/Malayalivartha