മുന്‍ മന്ത്രി എ. സി. മൊയ്തീന് നേരേ ഒളിയമ്പ് എയ്ത് മുന്‍ എംഎല്‍എ അനിൽ അക്കര... ലോകയുക്തയുടെ ശ്രദ്ധിൽ പെടുത്തും

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ സി മൊയ്തീനെതിരെ ഒളിയമ്പുമായി മുന്‍ എംഎല്‍എ അനില്‍ അക്കര രംഗത്ത് എത്തി.എ സി മൊയ്തീന്‍റെ പങ്ക് അന്വേഷിക്കണം.ഈ വിഷയം ലോകയുക്തയുടെ ശ്രദ്ധയിൽ കൊണ്ട് വരും. മൊയ്‌തീൻ സഹകരണ മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച ലോണുകളിലും അദ്ദേഹം ശുപാർശ ചെയ്ത ലോണുകളിലും ക്രമക്കേടുണ്ടെങ്കിൽ മൊയ്‌തീനെതിരെ കേസെടുക്കണം. ഒന്നാം പ്രതി സുനിൽകുമാറിന്‍റെ അച്ഛൻ പറഞ്ഞത് അവിശ്വസിക്കേണ്ട ഒന്നല്ലെന്നും അനിൽ അക്കര ഫേസ് ബുക്കില്‍ കുറിച്ചു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയില്ലെന്ന് ഒന്നാം പ്രതി ടി.ആർ.സുനിൽകുമാറിന്റെ അച്ഛൻ രാമകൃഷ്ണൻ പറഞ്ഞു. സിപിഎം മുൻ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.കെ.ചന്ദ്രനാണ് തട്ടിപ്പിന് പിന്നിലെന്ന് രാമകൃഷ്ണൻ ആരോപിച്ചു. ചന്ദ്രന് വേണ്ടിയാണ് എല്ലാം ചെയ്തത്. എന്നാൽ ചന്ദ്രനെതിരെ അന്വേഷണം ഉണ്ടായില്ല. ചന്ദ്രനും മറ്റു പ്രതികളും ബിനാമി പേരുകളിൽ നിരവധി സ്വത്തുക്കൾ വാരിക്കൂട്ടി. തട്ടിപ്പിൽ മകനെ കുടുക്കുകയായിരുന്നുവെന്നും രാമകൃഷ്ണൻ ആരോപിച്ചു.
ബിജു കരീമിന്റെ സഹോദരനും കുടുംബവും സ്വത്ത് സമ്പാദിച്ചത് ബാങ്കിലെ പണം കൊണ്ടാണെന്നും രാമകൃഷ്ണൻ ആരോപിച്ചു. പാർട്ടിയറിയാതെ തട്ടിപ്പ് നടക്കില്ല. ഉന്നത നേതാക്കൾക്കെതിരെ അന്വേഷണം വേണം. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.
എന്നാൽ സിപിഎം പറയുന്നത് മറ്റൊരു കഥയാണ്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ കുടുംബത്തിന് അഞ്ച് ലക്ഷത്തോളം രൂപ നൽകിയെന്നും മൃതദേഹവുമായി സമരം നടത്തിയതിന് പിന്നിൽ രാഷ്ട്രീയമാണെന്നും സിപിഎം പറഞ്ഞു.. പ്രശ്നം പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് പറഞ്ഞു. കരിവന്നൂരില്‍ നടന്നത് അഴിമതിയാണെന്നും കുറ്റക്കാരെ പാർട്ടി സംരക്ഷിച്ചില്ലെന്നും എം. എം. വര്‍ഗീസ് പറഞ്ഞു. സി. കെ. ചന്ദ്രന് ജാഗ്രത കുറവുണ്ടായെന്ന് പാർട്ടി കണ്ടത്തി നടപടി സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha