Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മയക്കുമരുന്നു നല്‍കി ട്രെയിനില്‍ കവര്‍ച്ച... 17 പവനും 17,000 രൂപ വീതം വിലപിടിപ്പുള്ള 3 ഐ ഫോണുകളുകളുമാണ് കവര്‍ച്ച ചെയ്തത്, 3 കൊല്‍ക്കത്തക്കാരെ വിചാരണക്കായി സെഷന്‍സ് കോടതിക്ക് കമ്മിറ്റ് ചെയ്തു

01 AUGUST 2022 07:12 AM IST
മലയാളി വാര്‍ത്ത

നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ അമ്മയും മകളും ഉള്‍പ്പെടെ മൂന്നു സ്ത്രീകളെ ലഹരിമരുന്നു നല്‍കി മയക്കി കവര്‍ച്ച നടത്തിയ കേസില്‍ കൊല്‍ക്കത്ത സ്വദേശികളായ മൂന്നു പ്രതികളെ വിചാരണക്കായി സെഷന്‍സ് കോടതിക്ക് കമ്മിറ്റ് ചെയ്തയച്ചു.

 

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ആര്‍. രേഖയാണ് കേസ് വിചാരണക്കായി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയച്ചത്. പശ്ചിമ ബംഗാള്‍ ബലിയാദംഗ സ്വദേശി മൊഹമ്മദ് ഷൗക്കത്ത് അലി (49) , കൊല്‍ക്കത്ത സ്വദേശി സുബൈര്‍ ക്വാദ്‌സി (47), കാളിഘട്ട് സ്വദേശി മൊഹമ്മദ്. കെയും (49) എന്നിവരാണ് ട്രെയിന്‍ കവര്‍ച്ചാ കേസിലെ 1 മുതല്‍ 3 വരെയുള്ള പ്രതികള്‍.



2021 സെപ്റ്റംബര്‍ 11 നു രാത്രിയാണ് കവര്‍ച്ച നടന്നത്. ഉത്തര്‍പ്രദേശില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല കുറ്റൂര്‍ മുണ്ടൂര്‍ വേലില്‍ വിജയലക്ഷ്മി (45), മകള്‍ അഞ്ജലി (23) എന്നിവരുടെ പക്കല്‍ നിന്നു 17 പവന്റെ സ്വര്‍ണാഭരണങ്ങളും 16,000 രൂപയും 15,000 രൂപയും വീതം വിലയുള്ള 2 മൊബൈല്‍ ഫോണുകളും കോയമ്പത്തൂര്‍ സ്വദേശി കൗസല്യ (23) യുടെ 14,000 രൂപ വിലയുള്ള ഫോണുമാണു മോഷണം പോയത്.



സെപ്റ്റംബര്‍ 11 നു വൈകിട്ട് ട്രെയിനില്‍ സേലത്തിനു സമീപം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഇവരെ 12 ന് പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ ട്രെയിനില്‍ ബോധരഹിതരായ നിലയില്‍ കണ്ടെത്തുകയായിരുന്നു.


സ്ത്രീകള്‍ ട്രെയിനിലെ ടോയ്‌ലറ്റില്‍ പോയ സമയം കുപ്പിവെള്ളത്തിലും ഭക്ഷണത്തിലും ഉറക്ക ഗുളിക പൊടിച്ചിട്ടാണു മയക്കിയതെന്നു പ്രതികള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയ കുറ്റസമ്മത മൊഴിയുടെ പ്രസക്ത ഭാഗം റെയില്‍വേ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മോഷണ മുതല്‍ വിറ്റെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയതായ മൊഴി കോടതിയില്‍ ഹാജരാക്കി.



ഒക്ടോബര്‍ 4 ന് മറ്റൊരു കവര്‍ച്ചയ്ക്കായി നിസാമുദ്ദീന്‍എറണാകുളം എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണു മുംബൈയ്ക്കു സമീപം റെയില്‍വേ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ടിക്കറ്റെടുത്തപ്പോള്‍ നല്‍കിയ മേല്‍വിലാസത്തിലെ പിന്‍കോഡിനു പിന്നാലെ റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം നടന്ന് ഒരു മാസത്തിനകം പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. 2021 ഏപ്രിലില്‍ നാഗര്‍കോവിലിലും സമാന രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. ബുക്കിംഗ് സ്ലിപ്പ് പരിശോധിച്ചതില്‍ 2 ട്രെയിനിലും ആഗ്രയില്‍ നിന്ന് കയറിയ കെയും എന്നയാളിലേക്കായി അന്വേഷണം.


ബുക്കിംഗ് സ്ലിപ്പിലെ വിലാസം വള്ളത്തോള്‍ നഗര്‍ സ്വദേശിയായ കച്ചവടക്കാരന്റെയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ ആഗ്രയില്‍ നിന്ന് കെയും എന്നയാളെ പരിചയപ്പെട്ടതായി വിവരം ലഭിച്ചു. തുടര്‍ന്ന് വിലാസം തിരിച്ചറിഞ്ഞ് കൊല്‍ക്കത്തയിലെത്തിയെങ്കിലും പ്രതികള്‍ മുങ്ങി.
പ്രതികള്‍ സ്ഥിരമായി നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ യാത്രക്കാരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് വെളിപ്പെട്ടതോടെ റെയില്‍വേ ബുക്കിംഗ് ചാര്‍ട്ട് നിരീക്ഷിച്ചു.

ഒരേ പിന്‍ നമ്പരില്‍ 3 പേര്‍ യാത്ര ചെയ്യുന്നതില്‍ സംശയം തോന്നി പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. തിരുവനന്തപുരം - കോയമ്പത്തൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് , റെയില്‍വേ പോലീസ് എന്നിവരുടെ സംയുക്ത അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (5 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (5 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (6 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (6 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (7 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (7 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (7 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (7 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (7 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

Malayali Vartha Recommends