കംപ്യൂട്ടര്‍ ട്രെയിനിംഗ് തട്ടിപ്പ് കേസ്.... ഡയറക്ടര്‍ രാജന്‍ ഐ എ എസ് അടക്കം 5 പ്രതികള്‍ക്ക് 2 വര്‍ഷം തടവും 5 ലക്ഷം പിഴയും വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചു , അംഗീകാരമില്ലാത്ത വര്‍ക്കല പൂര്‍ണ്ണ സ്‌ക്കൂള്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയെ തെരഞ്ഞെടുത്ത് അഡ്വാന്‍സായി 2,32,500 രൂപ അനുവദിച്ചു നല്‍കിയെന്നാണ് കേസ്

കംപ്യൂട്ടര്‍ ട്രെയിനിംഗ് തട്ടിപ്പ് കേസ്.... പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള കംപ്യൂട്ടര്‍ ട്രെയിനിംഗ് തട്ടിപ്പ് കേസില്‍ പട്ടിക ജാതി ജില്ലാ വികസന ഡയറക്ടര്‍ എ.ജെ. രാജന്‍ ഐ. എ. എസ് അടക്കം 5 പ്രതികള്‍ക്ക് 2 വര്‍ഷം തടവും 5 ലക്ഷം പിഴയും തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചു.
പിഴയൊടുക്കാത്ത പക്ഷം പ്രതികള്‍ 6 മാസത്തെ അധിക തടവനുഭവിക്കാനും വിജിലന്‍സ് ജഡ്ജി ജി.ഗോപകുമാര്‍ വിധി ന്യായത്തില്‍ ഉത്തരവിട്ടു.സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്ഥാപനത്തില്‍ ചേര്‍ത്ത് എല്‍.ബി എസ് അംഗീകാരമില്ലാത്ത കോഴ്‌സില്‍ ചേര്‍ത്ത് പട്ടികജാതിയില്‍പ്പെട്ട പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ പ്രതികള്‍ക്ക് നല്ല നടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അര്‍ഹതയില്ലെന്നും വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി.
തിരുവല്ല സ്വദേശിയായ ഡയക്ടര്‍ എ..ജെ. രാജന്‍ ഐ. എ. എസ് (71) , പട്ടികജാതി ജില്ലാ വികസന ഓഫീസ് മുന്‍ ഫിനാന്‍സ് ഓഫീസര്‍ തിരുമല സ്വദേശി എന്‍. ശ്രീകുമാര്‍ (68) , പട്ടികജാതി മുന്‍ ജില്ലാ വികസന ഓഫീസര്‍മാരും വര്‍ക്കല സ്വദേശികളുമായ സത്യദേവന്‍ (74) , സി. സുരേന്ദ്രന്‍ (66) , സ്വകാര്യ സ്ഥാപനമായ വര്‍ക്കല പൂര്‍ണ്ണാ സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഉടമ വര്‍ക്കല ചെമ്മരുതി സ്വദേശി സുകുമാരന്‍ (86) എന്നീ 1 മുതല്‍ 5 വരെയുള്ള പ്രതികളെയാണ് ശിക്ഷിച്ചത്.
1 മുതല്‍ 4 വരെ പ്രതികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ വ്യക്തിയായ അഞ്ചാം പ്രതിയുമായി ഗൂഢാലോചന നടത്തി പട്ടികജാതിക്കാരുടെ ഉന്നമനത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാരിന് നല്‍കിയ ഫണ്ടില്‍ നിന്നും തുകയെടുത്ത് , സര്‍ക്കാര്‍ അംഗീകാരമില്ലാത്ത വര്‍ക്കല പൂര്‍ണ്ണ സ്‌ക്കൂള്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയെ തെരഞ്ഞെടുത്ത് കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ കോഴ്‌സിന് 75% അഡ്വാന്‍സായി 2,32,500 രൂപ അനുവദിച്ചു നല്‍കി അവിഹിതമായി സഹായിച്ച് സര്‍ക്കാരിന് അന്യായ നഷ്ടം വരുത്തുകയും പട്ടികജാതി വകുപ്പിനെ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നുമാണ് കേസ്.
2002-03 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജ്യത്തെ പട്ടിക ജാതി അംഗങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായി ലിങ്ക് ചെയ്തിട്ടുള്ളതാണ് എസ് സി എ - എസ് സി പി ( സ്‌പെഷ്യല്‍ സെന്‍ട്രല്‍ അസിസ്റ്റന്‍സ് റ്റു കോംപൊണന്റ് പ്ലാന്‍). ഒരു വിദ്യാര്‍ത്ഥിയ്ക്ക് 10,000 രൂപ വീതം 31 വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസായി ഫണ്ടില്‍ നിന്ന് നല്‍കാനും 2,32,500 രൂപ അഡ്യാന്‍സായി ഡിമാന്റ് ഡ്രാഫ്റ്റ് ആയി നല്‍കാനും 2003 മാര്‍ച്ച് 31ന് ഡയറക്ടര്‍ രാജന്‍ ഉത്തരവ് നല്‍കുകയായിരുന്നു.
"
https://www.facebook.com/Malayalivartha