ആളിയാര്‍ ഡാം തുറന്നു... ജലനിരപ്പ് 1047അടി പിന്നിട്ടതിനെ തുടര്‍ന്നാണ് ഷട്ടര്‍ തുറന്നത് , ഡാമില്‍ നിന്ന് 1170 ഘനയടി വെള്ളം പുറത്തേക്കൊഴുക്കുന്നു , ചിറ്റൂര്‍പ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന ആളിയാര്‍ ഡാം തുറന്നു. ജലനിരപ്പ് 1047അടി പിന്നിട്ടതിനെ തുടര്‍ന്നാണ് ഷട്ടര്‍ തുറന്നത് , ഡാമില്‍ നിന്ന് 1170 ഘനയടി വെള്ളം പുറത്തേക്കൊഴുക്കുന്നു , ചിറ്റൂര്‍പ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം .
സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജാഗ്രത തുടരുകയാണ്. ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് ഉണ്ട്. പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, മൂഴിയാര്‍, കുണ്ടള ഡാമുകളിലാണ് റെഡ് അലര്‍ട്ട് . മംഗലം, മീങ്കര ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും തുടരുകയാണ്.
ഗായത്രി,നെയ്യാര്‍, മണിമല, കരമന ആറുകളിലെ ജലനിരപ്പ് അപകടനിലയ്ക്കും മുകളിലാണ്. പമ്പ, അച്ചന്‍കോവില്‍, തൊടുപുഴ, മീനച്ചില്‍ എന്നീ നദികളിലും ജലനിരപ്പ് ഉയരുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയേറെ . ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചേക്കും. ഈ സാഹചര്യത്തില്‍ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യത.
റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചെങ്കിലും മലയോരമേഖലകളില്‍ അതീവ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചേക്കും കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. വിഴിഞ്ഞം മുതല്‍ കാസര്‍കോട് തീരം വരെ ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
"
https://www.facebook.com/Malayalivartha
























