കൊല്ലത്ത് പരവൂരില്‍ മദ്യപിച്ച് കടയിലെത്തിയതിന് യുവാക്കളെ വിലക്കി ... യുവതിയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍

കൊല്ലത്ത് പരവൂരില്‍ മദ്യപിച്ച് കടയിലെത്തിയതിന് യുവാക്കളെ വിലക്കി ... യുവതിയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. കലയ്‌ക്കോട് സ്വദേശി അനിയാണ് പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്.
കലയ്‌ക്കോട് ചായക്കട നടത്തുന്ന യുവതിയുടെ കടയില്‍ ഒന്നാം പ്രതിയായ സുനില്‍കുമാറും അനിയും മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുക നിത്യസംഭവമായിരുന്നു.
ഇവര്‍ കടയില്‍ മദ്യപിച്ചെത്തുന്നത് യുവതി വിലക്കി. ഇതില്‍ പ്രകോപിതരായ പ്രതികള്‍ കടയുടമയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു. പ്രതികരിച്ച യുവതിയെ ഇന്ന് പിടിയിലായ അനി കഴുത്തില്‍ കത്തി വയ്ക്കുകയും അക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ്. യുവതിക്കും ബന്ധുവിനും പ്രതികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു.
ഒന്നാം പ്രതിയായ സുനില്‍കുമാറിനെ സംഭവം നടന്ന ദിവസം തന്നെ പരവൂര്‍ പൊലീസ് പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ അനിയെ റിമാന്റിലാക്കി.
"
https://www.facebook.com/Malayalivartha
























