കരുവന്നൂര്‍ സഹകരണ ബാങ്കിൽ നോട്ടുനിരോധനം ഏര്‍പ്പെടുത്തിയിട്ടും നിക്ഷേപം വർധിച്ചു; ഒട്ടും വൈകാതെ പണം പിൻവലിച്ചു; പിന്നിൽ പ്രവർത്തിച്ചത് തട്ടിപ്പ് സംഘം ?

കരുവന്നൂര്‍ സഹകരണബാങ്കിൽ നോട്ടുനിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ ഈ തീരുമാനമെടുത്തിട്ടും സഹകരണ ബാങ്കിലെത്തിൽ റെക്കോഡ് നിക്ഷേപമാണ് ഉണ്ടായിരിക്കുന്നത്. 2015-16 സാമ്പത്തികവര്‍ഷത്തിൽ 405.51 കോടി നിക്ഷേപമുണ്ടായിരുന്നു. എന്നാൽ 2016-17-ല്‍ അത് 501 കോടിയായി ഉയർന്നു.
അതായത് 96 കോടി ഒരു വര്‍ഷം കൊണ്ട് കൂടി. നോട്ടുനിരോധനമുണ്ടായ നവംബര്‍ ആദ്യആഴ്ച്ചയിൽ നിക്ഷേപങ്ങള്‍ വർധിച്ചെന്ന ആരോപണം ശക്തമായിരുന്നു. 2014-15 വര്‍ഷത്തിൽ ബാങ്കിലെ നിക്ഷേപം 354 കോടിയായി വർധിച്ചു. 2016ൽ വര്‍ധന 51 കോടിയായി.
നോട്ട് നിരോധിച്ചപ്പോൾ ഇത് 96 കോടിയിലേത്തിയിരിക്കുകയാണ്. ആനുപാതിക വര്‍ധനയല്ലിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. 2017-18-ല്‍ നിക്ഷേപം 405 കോടിയായി കുത്തനെ ഇടിഞ്ഞു. നോട്ട് നിരോധിച്ച വര്‍ഷം നിക്ഷേപിച്ച മുഴുവന്‍ തുകയും ആ വര്‍ഷം തന്നെ പിന്‍വലിക്കുകയുണ്ടായി.
ഇതിന്റെ രേഖകള്‍ കാണിക്കുന്നുണ്ട്. അടുത്ത വര്‍ഷം 340 കോടിയായും നിക്ഷേപം കുറയുന്ന സാഹചര്യമുണ്ടായി. 300 കോടിയുടെ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തി കേസെടുത്ത 2021-ല്‍ നിക്ഷേപം 301 കോടിയായിരുന്നു. അഞ്ചുവര്‍ഷത്തില്‍ 200 കോടി പിന്‍വലിക്കുകയും ചെയ്തു.ചുരുങ്ങിയ കാലയളവിൽ വ്യാപകമായി നിക്ഷേപമെത്തി. താമസിക്കാതെ അതെല്ലാം പിന്‍വലിച്ചു. ഇത് ചെയ്തതിനു പിന്നില്‍ തട്ടിപ്പുണ്ടെന്ന സംശയം വർധിക്കുകയാണ്.
https://www.facebook.com/Malayalivartha
























