ട്രാഫിക് ഡ്യൂട്ടിയിലിരിക്കുമ്പോള്‍ പോലീസുകാര്‍ ഇനി മൊബൈല്‍ ഉപയോഗിച്ചാല്‍.... ട്രാഫിക് ഡ്യൂട്ടിക്കിടെ ഔദ്യോഗിക ആവശ്യത്തിന് അല്ലാതെ മൊബൈല്‍ ഉപയോഗിക്കുന്നത് കര്‍ശനമായി തടയണമെന്ന് ഹൈക്കോടതി

ട്രാഫിക് ഡ്യൂട്ടിയിലിരിക്കുമ്പോള്‍ പോലീസുകാര്‍ ഇനി മൊബൈല്‍ ഉപയോഗിച്ചാല്‍.... ട്രാഫിക് ഡ്യൂട്ടിക്കിടെ ഔദ്യോഗിക ആവശ്യത്തിന് അല്ലാതെ മൊബൈല്‍ ഉപയോഗിക്കുന്നത് കര്‍ശനമായി തടയണമെന്ന് ഹൈക്കോടതി.
ട്രാഫിക് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാര്‍ കൂടുതല്‍ സമയവും മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുകയാണെന്നും ഇത് കര്‍ശനമായി തടയണമെന്നും ഹൈക്കോടതി. ഔദ്യോഗിക ആവശ്യത്തിന് അല്ലാതെ ഡ്യൂട്ടിക്കിടെ മൊബൈല്‍ ഉപയോഗിക്കുന്നത് തടയണമെന്നാണ് ജസ്റ്റിസ് അമിത് റാവല്‍ ഉത്തരവിട്ടത്.
പോലീസുകാര്‍ മൊബൈലില്‍ നോക്കിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാലുടന്‍ വ്യക്തികള്‍ക്ക് ദൃശ്യങ്ങള്‍ പകര്‍ത്തി ടോള്‍ ഫ്രീ നമ്പരുകളിലേക്ക് അയയ്ക്കാം. ഇതിനായി വാട്സാപ്പ് സൗകര്യമുള്ള രണ്ട് ടോള്‍ ഫ്രീ നമ്പര്‍ അനുവദിക്കണമെന്നും നിര്‍ദേശിത്തിലുണ്ട് . കൊച്ചി നഗരത്തിലെ ട്രാഫിക്, പാര്‍ക്കിങ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് കോടതിയുടെ ഉത്തരവുള്ളത്.
ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ മൊബൈലില്‍ നോക്കിയിരിക്കുന്നത് സ്ഥിരം കാഴ്ചയാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. നഗരത്തിലെ ഗതാഗതം സുഗമമാക്കാനുള്ള മറ്റു ചില നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. നിരവധി ഉത്തരവുകളിലൂടെ തടഞ്ഞിട്ടും വാഹനങ്ങളില്‍ ജോയി സ്റ്റിക്കുപോലെയാണ് ഹോണുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.
നഗരത്തില്‍ ഹോണ്‍ നിശ്ശബ്ദ മേഖലകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യം വ്യക്തമാക്കി ബോര്‍ഡുകള്‍ ഇനിയും സ്ഥാപിച്ചിട്ടില്ല. 80 സ്‌കൂളുകള്‍, 21 കോളേജുകള്‍, 31 ആശുപത്രികള്‍, 11 മറ്റു നിശ്ശബ്ദ മേഖലകള്‍ എന്നിവ നഗരത്തിലുണ്ട്. ഹോണുകള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത മേഖല അടയാളപ്പെടുത്തുകയും പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ വിപുലമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. റേഡിയോ വഴിയും ഇതിന് വ്യാപകമായ പ്രചാരണം നല്‍കേണ്ടതാണ്. ട്രാഫിക് സിഗ്നലുകളുള്ള ജംഗ്ഷനുകളില്‍ സ്പീക്കര്‍ സ്ഥാപിച്ചും ഇക്കാര്യം അറിയിപ്പായി നല്‍കേണ്ടതാണ്.
മറൈന്‍ ഡ്രൈവിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ സ്ഥലമുള്ളപ്പോള്‍ വാഹനങ്ങള്‍ പുറത്ത് റോഡില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കരുതെന്നും ഇക്കാര്യത്തില്‍ നടപടിയെടുക്കാത്ത പോലീസുകാര്‍ക്കെതിരേ കമ്മിഷണര്‍ അച്ചടക്ക നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.
മാത്രവുമല്ല ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തിയാല്‍ മതി. വാഹനങ്ങളില്‍ പ്രഷര്‍ ഹോണുകള്‍ ഉപയോഗിക്കുന്നതു തടയുകയും ടോള്‍ഫ്രീ നമ്പരുകള്‍ ബസുകളിലും ഓട്ടോറിക്ഷകളിലും പ്രദര്‍ശിപ്പിക്കുകയും പരാതി ലഭിച്ചാല്‍ പോലീസ് അന്വേഷിച്ച് നടപടിയെടുക്കണം.
ബസുകള്‍ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്. പിന്നിലുള്ള വാഹനങ്ങളെ ശ്രദ്ധിക്കാതെ ഓട്ടോകള്‍ വലത്തേക്ക് വെട്ടിത്തിരിക്കുന്നത് തടയുകയും ബസുകളിലും ഓട്ടോകളിലും റിയര്‍ വ്യൂ മിററുകള്‍ ഉറപ്പാക്കേണ്ടതുമാണ്.
"
https://www.facebook.com/Malayalivartha
























