'സ്വർണ്ണതിളക്കമാർന്ന മെഡൽ നേട്ടവുമായി നമ്മുടെ സ്വന്തം പയ്യൻ കായിക ലോകത്തിൻ്റെ നെറുകയിൽ! കേരളത്തിൻ്റെ സ്വന്തം ശ്രീശങ്കർ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ " ശ്രീ " ആയി തിളങ്ങി വെള്ളി മെഡൽ നേടിയപ്പോൾ അത് ചരിത്രമായി...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

കോമണ്‍വെല്‍ത്ത് ഗെയിംസ് ആദ്യമായി ലോംഗ് ജംപില്‍ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളിത്തിളക്കം. 8.08 മീറ്റര്‍ മറികടന്നാണ് ശ്രീശങ്കര്‍ കേരളത്തിലേക്ക് വെള്ളിമെഡല്‍ എത്തിച്ചിരിക്കുന്നത്. തന്റെ അഞ്ചാം ശ്രമത്തിലാണ് എം ശ്രീശങ്കറിന് ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത്. ഇപ്പോഴിതാ ഈ നേട്ടത്തെ പ്രശംസിച്ച് അഞ്ജു പാർവതി പ്രഭീഷ് പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
സ്വർണ്ണതിളക്കമാർന്ന മെഡൽ നേട്ടവുമായി നമ്മുടെ സ്വന്തം പയ്യൻ കായിക ലോകത്തിൻ്റെ നെറുകയിൽ! കേരളത്തിൻ്റെ സ്വന്തം ശ്രീശങ്കർ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ " ശ്രീ " ആയി തിളങ്ങി വെള്ളി മെഡൽ നേടിയപ്പോൾ അത് ചരിത്രമായി.
കോമൺവെൽത്ത് ഗെയിംസിൽ ലോങ് ജംബിൽ വെള്ളിമെഡൽ നേടുന്ന ആദ്യം ഇന്ത്യൻ പുരുഷതാരമെന്ന അംഗീകാരം ഈ മലയാളി പയ്യൻ്റെ പേരിൽ.!കോമൺവെൽത്ത് ഗെയിംസിൽ ഇതിനു മുന്നേ ലോങ് ജംബിൽ ചരിത്രം രചിച്ചതും മറ്റൊരു മലയാളിയെന്നതും മനോഹരമായ യാദൃശ്ചികത. 1978ൽ മലയാളിയായ സുരേഷ് ബാബു നേടിയ വെങ്കലമായിരുന്നു ആ ചരിത്രനേട്ടം. ഇത് അഭിമാനനേട്ടം; ഓരോ മലയാളിക്കും അഭിമാന നിമിഷം.
https://www.facebook.com/Malayalivartha