സൗഹൃദം നടിച്ച് പതിനൊന്നോളം പെൺകുട്ടികളെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചത് 14 വയസുകാരൻ! കണ്ണൂരിലെ ഒന്‍പതാം ക്ലാസുകാരന്റെ ലീലാവിലാസത്തിൽ നടുങ്ങി വീട്ടുകാരും നാട്ടുകാരും! ക്രൂരതയിൽ നിന്നും മുക്തി നേടാനാകാതെ സഹപാഠികൾ! അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

വളരെ ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. കണ്ണൂരിൽ ലഹരിമരുന്ന് നൽകി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ ഒമ്പതാം ക്ലാസുകാരൻ അറസ്റ്റിലായി. സൗഹൃദം നടിച്ച് പതിനൊന്നോളം പെൺകുട്ടികളെയാണ് 14 വയസുകാരൻ പീഡനത്തിനിരയാക്കിയത്. കണ്ണൂർ നഗരത്തിലെ ഒരു സ്കൂൾ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പെൺകുട്ടിയെ മാനസികമായും ലൈംഗികമായും പീഡിപിച്ചതിനെ തുടർന്ന് കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. വിദ്യാര്‍ത്ഥി തന്നെ ലഹരിമരുന്നിന് അടിമയാക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
പോലിസ് നടത്തിയ അന്വേഷണത്തിലാണ് 14 വയസുകാരനെ പിടികൂടിയത്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ആൺകുട്ടി വയനാട് ജുവനൈൽ ലഹരിമുക്ത ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലാണ്. പെൺകുട്ടി ലഹരിക്ക് അടിമയാണെന്നു തിരിച്ചറിഞ്ഞതോടെ ലഹരിമുക്ത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ കണ്ണൂർ അസി. സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയതോടെ പോലീസ് അതിവേഗം അന്വേഷണമാരംഭിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























