കോട്ടയത്ത് പെൺകുട്ടിയെ പ്രണയംനടിച്ച് വശത്താക്കി പീഡിപ്പിച്ചു, അതിഥിത്തൊഴിലാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച അസം സ്വദേശി പിടിയിൽ

കോട്ടയത്ത് അതിഥിത്തൊഴിലാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച സുഹൃത്തായ അസം സ്വദേശി അറസ്റ്റില്‍. ഹൈദര്‍ അലി (27) യെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ കാണാനില്ലെന്നുകാട്ടി അമ്മ നല്‍കിയ പരാതിയില്‍ പാലാ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഹൈദര്‍അലി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് കണ്ടെത്തിയത്.പ്രണയംനടിച്ച് വശത്താക്കി ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.
അതേസമയം, പീഡന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കണ്ണൂർ കോർപറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാർ അറസ്റ്റിലായി. ബെംഗളൂരുവിൽ നിന്ന് എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ സഹകരണ സംഘം ജീവനക്കാരിയുടെ പരാതിയിലാണ് അറസ്റ്റ്.
നേരത്തെ കൃഷ്ണകുമാർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. കോൺഗ്രസ് എടക്കാട് മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ കൃഷ്ണകുമാർ പീഡന പരാതിയെത്തുടർന്ന് ഒളിവിലായിരുന്നു.
സഹകരണ സംഘത്തിലെ ജീവനക്കാരിയെ ഓഫീസിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ജൂലൈ 15നാണ് കേസിനാധാരമായ സംഭവം. കോൺഗ്രസ് നിയന്ത്രണത്തിലുള്ളതാണ് സഹകരണ സ്ഥാപനം. ഇവിടെ ജീവനക്കാരിയെ ജോലിക്കുകയറ്റിയത് കൃഷ്ണകുമാറായിരുന്നു. ഇക്കാര്യം പറഞ്ഞാണ് ഇയാൾ ഭീഷണിപ്പെടുത്തി പീഡനത്തിന് ശ്രമിച്ചത്.
https://www.facebook.com/Malayalivartha























