Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ജീവിതശൈലീ രോഗ നിര്‍ണയ സേവനം ഉപയോഗിച്ചത് എട്ട് ലക്ഷത്തിലധികം പേർ; 30 വയസിന് മുകളിലുള്ള എല്ലാവരുടെയും ജീവിതശൈലീ രോഗനിര്‍ണയം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും; ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് നടത്തുന്ന ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് സേവനം സംസ്ഥാനത്ത് എട്ടുലക്ഷത്തി മുപ്പതിനായിരത്തിലധികമാളുകള്‍ ഉപയോഗിച്ചെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്

10 AUGUST 2022 07:28 PM IST
മലയാളി വാര്‍ത്ത

ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് നടത്തുന്ന ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് സേവനം സംസ്ഥാനത്ത് എട്ടുലക്ഷത്തി മുപ്പതിനായിരത്തിലധികമാളുകള്‍ ഉപയോഗിച്ചെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ മുപ്പത് വയസിന് മുകളിലുള്ള ഒന്നേമുക്കാല്‍ കോടി ജനങ്ങളുടേയും ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിങ് ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഈ ക്യാമ്പയിനിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി കണ്ട് സ്‌ക്രീനിഗ് നടത്തി രോഗസാധ്യത കണ്ടെത്തുകയാണ് ചെയ്തത്.

ഇതിലൂടെ ജീവിതശൈലീ രോഗ സാധ്യതയുള്ളവരെ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. ജീവിതശൈലീ രോഗങ്ങളും ക്യാന്‍സറും നേരത്തേ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് രോഗം സങ്കീണമാകാതിരിക്കാനും വേഗത്തില്‍ രോഗമുക്തി നേടാനും സഹായിക്കും. വലിയൊരു ജനവിഭാഗത്തെ ഇത്തരം രോഗങ്ങളില്‍ നിന്നും മുക്തരാക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെയും ബ്ലോക്ക് തല ആരോഗ്യമേളയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി.

ഡയാലിസിസ് യൂണിറ്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി 1,44,12,407 (ഒരു കോടി നാല്‍പ്പത്തിനാല് ലക്ഷത്തി പന്ത്രണ്ടായിരത്തി നാന്നൂറ്റി ഏഴ്) രൂപയാണ് ചെലവായത്. കൂടാതെ യൂണിറ്റിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും സംയുക്തമായി ഒരു പദ്ധതി 2022-23 സാമ്പത്തികവര്‍ഷത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. 40 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. നേമം ബ്ലോക്കിലെ 7 പഞ്ചായത്തുകളിലെയും കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളിലെ നല്ലൊരു ശതമാനം ജനങ്ങള്‍ക്കും യൂണിറ്റ് പ്രയോജനപ്പെടും.

ഇതിനു പുറമെ നേമം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും ഡയാലിസിസ് സേവനങ്ങള്‍ മിതമായ നിരക്കിലും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭ്യമായവര്‍ക്ക് പൂര്‍ണമായും സൗജന്യമായും ലഭിക്കും. വിദഗ്ദ്ധ പരിശീലനം നേടിയ ഡയാലിസിസ് ടെക്‌നീഷ്യന്‍, നഴ്‌സിംഗ് ഓഫീസര്‍മാര്‍, ക്ലീനിങ് സ്റ്റാഫ്, ഡോക്ടര്‍ തുടങ്ങിയ ജീവനക്കാരെ യൂണിറ്റിലേക്ക് നിയോഗിച്ചിട്ടുണ്ട്.

ഇതോടൊപ്പം നടന്ന ആരോഗ്യമേളയില്‍, പൊതുജനാരോഗ്യമേഖലയില്‍ നടപ്പാക്കുന്ന വിവിധ ആരോഗ്യ പദ്ധതികളുടെ പ്രദര്‍ശനം, ബോധവത്കരണ ക്ലാസുകള്‍, ഹോമിയോ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍, കോവിഡ് പ്രതിരോധ കുത്തിവയ്പ്പ്, ജീവിതശൈലി രോഗ പ്രതിരോധ സ്റ്റാള്‍, എച്ച് ഐ വി / എയ്ഡ്‌സ് ടെസ്റ്റിംഗ് ആന്‍ഡ് കൗണ്‍സിലിങ് സ്റ്റാള്‍, ഐ സി ഡി എസ് കുടുംബശ്രീ സ്റ്റാള്‍, സാന്ത്വന പരിചരണം / ഫിസിയോതെറാപ്പി സേവന സ്റ്റാള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ തത്സമയം എടുക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച സ്റ്റാള്‍, ബോധവത്കരണ റാലി തുടങ്ങിയവയും സംഘടിപ്പിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഐ ബി സതീഷ് എം എല്‍ എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (9 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (9 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (11 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (14 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (14 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (14 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (15 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (15 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (16 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (16 hours ago)

Malayali Vartha Recommends