പ്രാര്‍ത്ഥന വിഫലമായി.... മര്‍ദ്ദനമേറ്റ് അവശനിലയില്‍ റോഡില്‍ കിടന്ന യുവാവ് മരിച്ചു..... കഴിഞ്ഞ ദിവസം തലയ്ക്ക് ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയില്‍ കിടന്ന യുവാവിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന് ജീവന്‍ നഷ്ടമായി , സംഭവം കോഴിക്കോട്

പ്രാര്‍ത്ഥന വിഫലമായി.... മര്‍ദ്ദനമേറ്റ് അവശനിലയില്‍ റോഡില്‍ കിടന്ന യുവാവ് മരിച്ചു..... കഴിഞ്ഞ ദിവസം തലയ്ക്ക് ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയില്‍ കിടന്ന യുവാവിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന് ജീവന്‍ നഷ്ടമായി , സംഭവം കോഴിക്കോട് .
വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്പത്ത് വിഷ്ണു (30) ആണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. നരിപ്പറ്റ പഞ്ചായത്തിലെ കൈവേലി ചമ്പിലോറ റോഡിലാണ് കഴിഞ്ഞ ദിവസം തലക്ക് ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ വിഷ്ണുവിനെ കണ്ടത്. തുടര്‍ന്ന് ഇയാളെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഗുരുതാരാവസ്ഥയിലായിരുന്ന യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
നില മോശമായതിനെ തുടര്‍ന്നാണ് ജീവന്‍ നഷ്ടമായത്. യുവാവിനെ കണ്ടെത്തിയതിന് പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. യുവാവിനെ കണ്ടെത്തിയതിന് പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് അന്വേഷണം നടന്നത്. വീണുകിടന്ന സ്ഥലത്തിന് ഏതാനും മീറ്റര്‍ അകലെയായി വിഷ്ണു സഞ്ചിരിച്ച ബൈക്കും പോലീസ് കണ്ടെത്തിയിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് കൈവേലി സ്വദേശി നീളം പറമ്പത്ത് അഖിലിനെ(23) കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വിഷ്ണുവിനെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദ്ദിച്ച ശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതരപരിക്കാണ് മരണകാരണമായതെന്ന് പോലീസ്.
"
https://www.facebook.com/Malayalivartha



























