Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രശസ്ത സാഹിത്യകാരൻ നാരായൻ അന്തരിച്ചു... എഴുതിയ ആദ്യ നോവലിനു തന്നെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച സാഹിത്യകാരൻ എന്ന ബഹുമതി

16 AUGUST 2022 06:43 PM IST
മലയാളി വാര്‍ത്ത

 

പ്രശസ്ത സാഹിത്യകാരന്‍ നാരായന്‍ (82) അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ മറ്റ് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. എഴുതിയ ആദ്യ നോവലിനു തന്നെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച സാഹിത്യകാരൻ എന്ന ബഹുമതികൂടി ഉണ്ട് അദ്ദേഹത്തിന്


ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ മലയുടെ അടിവാരത്ത് ചാലപ്പുറത്തുരാമന്റെയും കൊടുകുട്ടിയുടെയും മകനായി 1940 സെപ്റ്റംബര്‍ 26ന് ജനിച്ചു. കുടയത്തൂര്‍ ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പാസായി. പിന്നീട് തപാല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച് 1995ല്‍ പോസ്റ്റ് മാസ്റ്ററായി വിരമിച്ചു. സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ ചിത്രീകരിക്കുന്ന നോവലുകളാണ് നാരായന്റെ പ്രധാന സാഹിത്യ സംഭാവന

1998ല്‍ പുറത്തിറങ്ങിയ കൊച്ചേരത്തിയാണ് ആദ്യ കൃതി. കേരളത്തിലെ ആദിവാസി സമൂഹമായ മലയരയൻമാരെക്കുറിച്ചു പറയുന്നതാണ് കൊച്ചരേത്തി

പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയിട്ടുള്ള നോവലാണിത്. ഈ കൃതിയിലെ ഭാഷാപരമായ പ്രത്യേകതകള്‍, പ്രമേയം തുടങ്ങിയവ ഇതിനെ ദളിത് നോവല്‍ എന്ന നിലയില്‍ ശ്രദ്ധേയമാക്കി. പിന്നീടെഴുതിയ ഊരാളിക്കുടി എന്ന നോവലില്‍ മുതുവാന്മാരുടെയും ഊരാളന്മാരുടെയും ജീവിതമാണ് പ്രമേയം.

കാതറീൻ തങ്കമ്മയാണ് കൊച്ചരേത്തി Kocharethi: The Araya Woman എന്ന പേരിൽ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. പ്രസിദ്ധീകരിച്ചത് ഓക്സ് ഫഡ് യൂണിവേഴ് സിറ്റി പ്രസ്. ഈ കൃതി 2011-ൽ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങൾക്കുള്ള Economist Crossword Book Award നേടി. ഹിന്ദിയിലേക്കും, എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് 'കൊച്ചരേത്തി.'

'കൊച്ചരേത്തി' ഉൾപ്പെടെ എട്ട് നോവലുകളും അഞ്ച് ചെറുകഥാസമാഹാരങ്ങളും നാരായൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മറ്റു കൃതികൾ ഊരാളിക്കുടി,ചെങ്ങാറും കുട്ടാളും,വന്നല (നോവൽ)നിസ്സഹായന്റെ നിലവിളി,(കഥാസമാഹാരം) ഈ വഴിയിൽ ആളേറെയില്ല (നോവൽ) പെലമറുത (കഥകൾ) ആരാണു തോൽക്കുന്നവർ (നോവൽ). പ്രധാന പുരസ്കാരങ്ങൾ അബുദാബി ശക്തി അവാർഡ്(1999) തോപ്പിൽ രവി അവാർഡ്(1999)

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (8 minutes ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (1 hour ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (2 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (2 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (2 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (2 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (2 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (2 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (3 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (3 hours ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (3 hours ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (4 hours ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (4 hours ago)

വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി ...  (4 hours ago)

ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends